അഖിൽ സത്യൻ സംവിധാനം ചെയ്ത സർവ്വം മായ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയത്തിൽ ഇടം പിടിച്ചെടുത്ത താരമാണ് റിയ ഷിബു. പ്രേതങ്ങൾ മനുഷ്യരെ പേടിപ്പിക്കും എന്നാൽ ഡെലൂലു എന്ന യക്ഷിയോട് പ്രേക്ഷകർക്ക് ക്രഷും, ഇഷ്ടവുമാണ് തോന്നിയത്.
നിർമാതാവ് ഷിബു തമീസിന്റെ മകളാണ് ഇരുപതുകാരിയായ റിയ. ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, മുറ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ ഹൃദു ഹാറൂണിന്റെ സഹോദരികൂടിയാണ് റിയ. പത്തൊൻപതാം വയസിൽ നിർമാതാവായി എന്ന അതുല്യ നേട്ടവും താരത്തിന് സ്വന്തമാണ്.
താനൊരു നിവിൻ പോളി ആരാധികയാണെന്നും ആ ആരാധന സിനിമയിൽ തന്റെ കഥാപാത്രം നന്നായി ചെയ്യാൻ ഹെൽപ്പ് ചെയ്‌തെന്നും റിയ പറഞ്ഞിരുന്നു. ഇപ്പോൾ അടുത്ത പടമായ അതിരടിയെ കുറിച്ചും ബേസിൽ ജോസഫിനെ കുറിച്ചും സംസാരിക്കുകയാണ് താരം. ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റിയ ഷിബു.
Official poster,Photo: IMDb
‘ ഇനി വരാൻ പോകുന്ന എന്റെ അടുത്ത ചിത്രം അതിരടിയാണ്. അതിരടിയെ കുറിച്ച് പറയുകയാണെങ്കിൽ അതൊരു നല്ല ബഹളമുള്ള സിനിമയാണ്. ഒരു ഫെസ്റ്റാണ് അതിരടി. നല്ല സെലിബ്രേഷൻ മൂഡിലുള്ള ഫൺ ആയിട്ടുള്ള ഒരു സിനിമയാണ്. അതിരടി സെറ്റിൽ ബേസിൽ ചേട്ടൻ ഫുൾ ചിരിയും കളിയുമാണ്. ബേസിൽ ചേട്ടന്റെ സിനിമകൾ കാണുന്നതുകൊണ്ടുതന്നെ ഒരു ഭയമുണ്ടായിരുന്നു സംസാരിക്കാനും പരിചയപ്പെടാനും. എന്നാൽ അദ്ദേഹം ഫുൾ ചില്ലായ ഒരു വ്യക്തിയാണ് ,’ റിയ ഷിബു പറഞ്ഞു.
നിവിൻ പോളിയും ബേസിലും രണ്ടും, രണ്ട് തരം ആളുകളാണ്. ബേസിൽ വളരെ ഹൈപ്പർ ആയിട്ടുള്ള ഒരു വ്യക്തിയാണ് എന്നാൽ നിവിൻ പോളി വളരെ റിലാക്സ് ആയിട്ടുള്ള വ്യക്തിയാണെന്നും റിയ കൂട്ടിച്ചേർത്തു.
ആദ്യ ദിനം ആഗോള ബോക്സ്ഓഫീസിൽ നാല് കോടി രൂപ നേടിയ സർവ്വം മായ നിവിന്റെ തിരിച്ചു വരവായാണ് കണക്കാക്കപ്പെടുന്നത്.
ചിത്രത്തിൽ നിവിൻ പോളിക്കൊപ്പം അജു വർഗ്ഗീസ്, ജനാർദ്ദനൻ, രഘുനാഥ്, മധു വാര്യർ, അൽത്താഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.