സത്യന്‍ സാറില്‍ നിന്ന് അനുഗ്രഹം കിട്ടിയത് പോലെ ആ നിമിഷം: റിയ ഷിബു
Malayalam Cinema
സത്യന്‍ സാറില്‍ നിന്ന് അനുഗ്രഹം കിട്ടിയത് പോലെ ആ നിമിഷം: റിയ ഷിബു
ഐറിന്‍ മരിയ ആന്റണി
Sunday, 11th January 2026, 5:48 pm

സര്‍വ്വം മായയിലെ തന്റെ കഥാപാത്രത്തിന് സത്യന്‍ അന്തിക്കാട് ഓക്കെ പറഞ്ഞത് വല്ലാതെ സന്തോഷിപ്പിച്ചിരുന്നുവെന്ന് നടി റിയ ഷിബു. സിനിമയുടെ വിജയത്തില്‍ ഫ്‌ളവേഴസ് ചാനലിനോട് സംസാരിക്കുകയായിരുന്നു റിയ.

‘അന്ന് സത്യന്‍ സാര്‍ ഓക്കെ പറഞ്ഞപ്പോഴുള്ള അതേ ഫീലിങ്ങാണ് എനിക്കിപ്പോഴും. സത്യന്‍ സാറാണ് എന്റെ കഥാപാത്രത്തിന് ഓക്കെ പറഞ്ഞതെന്ന് ഓര്‍ക്കുമ്പോള്‍ വലിയ സന്തോഷമാണ്. കുറെ പേരേ കൊണ്ടുവരുന്നതിലും പലരുടെയും വളര്‍ച്ചക്കുമൊക്കെ കാരണക്കാരനായ വ്യക്തിയാണ് സത്യന്‍ സാര്‍. എത്രയോ അടിപൊളി ആര്‍ട്ടിസ്റ്റിനെ ഇന്‍ഡ്രഡ്യൂസ് ചെയ്തത് അദ്ദേഹമാണ്.

റിയ ഷിബു Photo: Riya shibu/ facebook.com

അങ്ങനെയൊരു സംവിധായകന്‍ ഓക്കെ പറയുമ്പോള്‍ തീര്‍ച്ചയായും അതൊരു അനുഗ്രഹമാണ്. സത്യന്‍ സാറില്‍ നിന്ന് ഒരു അനുഗ്രഹം കിട്ടിയത് പോലെയാണ് എനിക്ക് ആ നിമിഷം തോന്നിയത്. അതില്‍ ഞാന്‍ ഒരുപാട് ഗ്രേറ്റ്ഫുളും ഹാപ്പിയുമാണ്. എന്റെ അച്ഛനും അമ്മയും സത്യന്‍ സാറിന്റെ വലിയ ആരാധകരാണ്. ഈ കാര്യം അറിഞ്ഞപ്പോള്‍ അച്ഛന്‍ വളരെ സന്തോഷവാനായിരുന്നു,’ റിയ പറഞ്ഞു.

സത്യന്‍ അന്തിക്കാട് ഒരു ലെജന്‍ഡാണെന്നും പഴയ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെ സിനിമ എടുത്ത് കാണുന്നത് പോലെ സത്യന്‍ അന്തിക്കാടിന്റെ സിനിമകളും നമ്മള്‍ കാണാറുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.
സര്‍വ്വം മായയില്‍ അവസാനം വന്ന പാട്ട് തിയേറ്ററിവല്‍ കേട്ടപ്പോള്‍ താന്‍ വല്ലാതെ ഇമോഷണലായെന്നും ആ പാട്ടും ഷൂട്ട് ചെയ്തപ്പോഴുള്ള ഓര്‍മകളും അപ്പോള്‍ വന്നുവെന്നും റിയ പറഞ്ഞു.

സിനിമയില്‍ ഡെലൂലു (മായ മാത്യു) എന്ന കഥാപാത്രമായാണ് റിയ എത്തിയത്. ഫീല്‍ഗുഡ് പടത്തിലെ ക്യൂട്ട് പ്രേതമായി വന്ന റിയ ഒറ്റ സിനിമ കൊണ്ട് തന്നെ പ്രേക്ഷക ഹൃദയം കീഴടക്കി. പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രമാണ് സര്‍വ്വം മായ.

ചിത്രത്തില്‍ നിവിന്‍ പോളിക്കും റിയ ഷിബുവിനും പുറമെ മധു വാര്യര്‍, ജനാര്‍ദ്ദനന്‍, അജുവര്‍ഗീസ് എന്നിവരുംപ്രധാനവേഷങ്ങളിലെത്തിയിരുന്നു. അജുവും നിവിന്‍ പോളിയും ഒന്നിച്ച പത്താമത്തെ ചിത്രം നിവിന്‍ പോളിയുടെ കം ബാക്ക് എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

Content Highlight: Riya Shibu says she was very happy when Sathyan Anthikad said OK to her role in Sarvam Maya 

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.