സര്‍വ്വം മായയും ഡെലൂലുവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്. പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്ത സര്‍വ്വം മായ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.
സര്‍വ്വം മായയും ഡെലൂലുവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്. പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്ത സര്‍വ്വം മായ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

റിയ ഷിബു Photo: Screengrab / CLUB FM
നിവിന്‍ പോളി നായകനായെത്തിയ ചിത്രം ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളിലെത്തിയത്. ഹൊറര്‍ കോമഡി ഴോണറിലൊരുങ്ങിയ ചിത്രം നിവിന്റെ കം ബാക്ക് എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്. റിയ ഷിബുവാണ് സിനിമയില്‍ ഡെലൂലുവായെത്തിയത്. ഇപ്പോള്‍ റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സെറ്റിലെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് റിയ.
‘ഡെലൂലു ശരിക്കും അഖില്‍ ചേട്ടനെ പോലെയാണെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. കാരണം അതില്‍ എന്റെ ഡയലോഗ് ഡെലിവറിയും കൗണ്ടറുകളുമൊക്കെ കൊടുക്കുന്നത് അഖില്‍ ചേട്ടന്‍ സംസാരിക്കുന്നത് പോലെയാണ്. ഹ്യൂമര്‍ വര്‍ക്കായതിന്റെ കാരണവും അത് തന്നെയാണ്. അഖില്‍ ചേട്ടന് ബേസിക്കലി ഒരു തമാശക്കാരനാണ്.
എന്ത് പറഞ്ഞാലും അതിനൊരു കോമഡി കൗണ്ടര്‍ റെസ്‌പോണ്‍സ് ഉണ്ട്. അതാണ് ഡെലൂലു. എന്റെ ശബ്ദം സിങ്ക് സൗണ്ടായിരുന്നു. അനില്‍ രാധാകൃഷ്ണനാണ് സിങ്ക് സൗണ്ട് ചെയ്തത്. അത് എടുത്തു പറയണം. കാരണം എല്ലാവരും പറഞ്ഞു റിയയുടെ സൗണ്ട് അടിപൊളിയാണെന്ന്. അത് അനില്‍ ചേട്ടന് കാരണമാണ്,’ റിയ പറഞ്ഞു.
സെറ്റില്‍ വന്നപ്പോള്‍ തന്റെ ആദ്യ സിങ്ക് സൗണ്ട് എക്‌സപീരയന്‍സായിരുന്നു അതെന്നും ഒരു സിനിമ കുറച്ച് മുമ്പ് ചെയ്തിട്ടുണ്ടെങ്കിലും സിനിമയില്‍ താന്‍ പുതിയൊരാളാണെന്നും നടി പറഞ്ഞു. സിങ്ക് സൗണ്ട് എങ്ങനെ ഇങ്ങനെ കിട്ടുന്നതെന്ന് തനിക്ക് നല്ല ക്യൂരിയസ് ആയിരുന്നുവെന്നും റിയ കൂട്ടിച്ചേര്‍ത്തു.
തങ്ങള്‍ സെറ്റിലെന്താണ് പറഞ്ഞത് അത് തന്നെയാണ് സിനിമയിലും ഉള്ളതെന്നും തന്റെ ചിരിയില്‍ ചിലപ്പോഴൊക്കെ വീയേര്‍ഡായ ശബ്ദം കേറി വരുന്നതൊക്കെ അദ്ദേഹം ക്ലീന്‍ ചെയ്യുമായിരുന്നുവെന്നും നടി പറഞ്ഞു.
അതേസമയം സര്‍വ്വം മായ 50 കോടിയും പിന്നിട്ട് തിയേറ്ററില്‍ മുന്നേറ്റം തുടരുകയാണ്. ചിത്രത്തിന് ശേഷം അഖില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ റിയ ഷിബു, അജു വര്‍ഗീസ്, പ്രീതി മുകുന്ദന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.
Content Highlight: Riya shibu says Akhil sathyan really like her character Delulu in sarvam maya