2026 ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകനായി റിതുരാജ് ഗെയ്ക്വാദ്. സോഷ്യല്‍ മീഡിയയിലൂടെ ചെന്നൈ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത സീസണിനോട് അനുബന്ധിച്ച് ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തുന്നതും വിട്ടുനല്‍കുന്നതുമായ താരങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ടതിന് പിന്നാലെയാണ് ചെന്നൈയുടെ പ്രഖ്യാപനം.
മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ രാജസ്ഥാനില്‍ നിന്ന് ചെന്നൈയിലേക്കെത്തിച്ചതിന് പുറമെ താരത്തിന് ടീമിന്റെ നായക സ്ഥാനം നല്‍കുമോ എന്നും ആരാധകര്‍ ഉറ്റു നോക്കിയിരുന്നു. എന്നാല്‍ എം.എസ്. ധോണിക്ക് ശേഷം ഫ്രാഞ്ചൈസിയുടെ നായക സ്ഥാനം ഏറ്റെടുത്ത റിതുരാജ് ഗെയ്ക്വാദിന് തന്നെയാണ് ഈ സീസണിലും ചെന്നൈ ക്യാപ്റ്റന്‍സി നല്‍കിയത്.
അതേസമയം സഞ്ജുവിന്റെ വരവോടെ കഴിഞ്ഞ സീസണില്‍ മോശം പ്രകടനം കാഴ്ചവെച്ച ചെന്നൈ വമ്പന്‍ തിരിച്ചുവരവ് നടത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. മാത്രമല്ല 2026 ഐ.പി.എല്‍ സീസണിന് മുന്നോടിയായി വരുന്ന ഡിസംബര്‍ 15 നടക്കുന്ന മിനി താര ലേലത്തിലും ചെന്നൈ മറ്റ് താരങ്ങളെ ടീമിലെത്തിച്ചേക്കും.
റിതുരാജ് ഗെയ്ക്വാദ്, ആയുഷ് മാത്രെ, ഡെവാള്‍ഡ് ബ്രെവിസ്, എം.എസ്. ധോണി, ഉര്‍വില്‍ പട്ടേല്‍, സഞ്ജു സാംസണ്‍ (ട്രേഡ് ഇന്‍), ശിവം ദുബെ, ആയുഷ് മാത്രെ, രാംകൃഷ്ണ ഘോഷ്, ഖലീല്‍ അഹമ്മദ്, മുകേഷ് ചൗദരി, നഥാന്‍ എല്ലിസ്, അന്‍ഷുല്‍ കാംബോജ്, ജെയ്മി ഓവര്‍ട്ടണ്‍, ഗുര്‍ജപ്നീത് സിങ്, നൂര്‍ അഹ്‌മ്മദ്, ശ്രേയസ് ഗോപാല്‍
ചെന്നൈ വിട്ടയച്ച താരങ്ങള്‍
ഡെവോണ്‍ കോണ്‍വെ, രാഹുല്‍ ത്രിപാതി, ഷൈഖ് റഷീദ്, വാന്‍ഷ് ബേദി, ആന്ദ്രെ സിദ്ധാര്‍ത്ഥ്, രചിന്‍ രവീന്ദ്ര, വിജയ് ശങ്കര്‍, സാം കറണ്‍ (ട്രേഡ് ഔട്ട്), രവീന്ദ്ര ജഡേജ (ട്രേഡ് ഔട്ട്), ദീപക് ഹൂഡ, കമലേഷ് നാഗര്‍കോട്ടി, മതീഷ പതിരാന
ചെന്നൈയുടെ അക്കൗണ്ടില്‍ അവശേഷിക്കുന്ന തുക – 43.40 കോടി
അവശേഷിക്കുന്ന സ്ലോട്ട് – 9
Content Highlight: Rituraj Gaikwad to captain Chennai Super Kings in 2026 IPL