| Saturday, 1st August 2026, 11:14 am

ഒറ്റ ഇന്ത്യക്കാരനും നേടാത്ത 'സെഞ്ച്വറി' കയ്യകലെ; ചരിത്രനേട്ടത്തിനരികെ പന്ത്

സുദേവ് എ

ശ്രീലങ്കക്കെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 ഗല്ലെയിലാണ് നടക്കുന്നത്. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും. ഈ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരുന്നു.

വിക്കറ്റ് കീപ്പറായി റിഷബ് പന്താണ് ടീമില്‍ ഇടം നേടിയത്. 2026 ഐ.പി.എല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പം നിരാശപ്പെടുത്തിയ പ്രകടനം നടത്തിയ റിഷബ് പന്തിന്റെ തിരിച്ചുവരവാണ് ഈ പരമ്പരയില്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.

റിഷബ് പന്തിന് ഈ പരമ്പരയില്‍ തിളങ്ങാന്‍ സാധിച്ചാല്‍ ഒരു ചരിത്രനേട്ടവും സ്വന്തമാക്കാന്‍ സാധിക്കും. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്ക് വേണ്ടി 100 സിക്സുകള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് പന്തിന്റെ മുന്നിലുള്ളത്. ഇതുവരെ 50 ടെസ്റ്റില്‍ 87 ഇന്നിങ്‌സുകളില്‍ നിന്നും 97 സിക്സുകളാണ് പന്ത് അടിച്ചെടുത്തത്.

മൂന്ന് സിക്സുകള്‍ നേടാനായാല്‍ ഈ ചരിത്രനേട്ടവും പന്തിന് സ്വന്തമാക്കാനാവും. ടെസ്റ്റില്‍ മൂന്ന് താരങ്ങള്‍ മാത്രമാണ് 100 സിക്സുകള്‍ നേടിയിട്ടുള്ളൂ. ബെന്‍ സ്റ്റോക്സ്, ബ്രെണ്ടന്‍ മക്കല്ലം, ആദം ഗില്‍ക്രിസ്റ്റ് എന്നിവരാണ് ഈ നേട്ടം കൈവരിച്ചിട്ടിട്ടുള്ളത്. ആറ് സിക്സുകള്‍ കൂടി നേടിയാല്‍ ഈ ലിസ്റ്റില്‍ നാലാമനാവാനും പന്തിന് സാധിക്കും.

Photo: BCCI/x.com

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടിയ താരം, സിക്സുകളുടെ എണ്ണം, ടീം

ബെന്‍ സ്റ്റോക്സ്-138-ഇംഗ്ലണ്ട്

ബ്രെണ്ടന്‍ മക്കല്ലം-107-ന്യൂസിലാന്‍ഡ്

ആദം ഗില്‍ക്രിസ്റ്റ്-100-ഓസ്ട്രേലിയ

ക്രിസ് ഗെയ്ല്‍-98-വെസ്റ്റ് ഇന്‍ഡീസ്

ടിം സൗത്തി-98-ന്യൂസിലാന്‍ഡ്

ജാക് കാലിസ്-97-സൗത്ത് ആഫ്രിക്ക

റിഷബ് പന്ത്-97-ഇന്ത്യ

വിരേന്ദര്‍ സെവാഗ്-91-ഇന്ത്യ

എയ്ഞ്ചലോ മാത്യൂസ്-90-ശ്രീലങ്ക

ബ്രയാന്‍ ലാറ-88-വെസ്റ്റ് ഇന്‍ഡീസ്

രോഹിത് ശര്‍മ-88-ഇന്ത്യ

അഫ്ഗാനിസ്ഥാനെതിരെയുള്ള വണ്‍ ഓഫ് ടെസ്റ്റില്‍ പന്ത് മികച്ച പ്രകടനമാണ് നടത്തിയത്. അഫ്ഗാനെതിരെ 121 പന്തുകള്‍ നേരിട്ട് 81 റണ്‍സാണ് താരം നേടിയത്. മൂന്ന് സിക്സറുകളും ആറ് ഫോറുകളുമാണ് വിക്കറ്റ് കീപ്പര്‍ സ്‌കോറുടെ ഇന്നിങ്‌സ്. ഈ പ്രകടനം ലങ്കക്കെതിരെയും ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശന്‍*, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മാനവ് സുതാര്‍, ജസ്പ്രീത് ബുംറ*, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ദേവ്ദത്ത് പടിക്കല്‍, സാരാന്‍ഷ് ജെയിന്‍.

Content Highlight: Rishabh Pant need three six to create a new history in test

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more