ധോണിയ്ക്ക് പോലും അപ്രാപ്യം; ടെസ്റ്റ് റാങ്കിംഗില്‍ സ്വപ്‌നതുല്യനേട്ടവുമായി റിഷഭ് പന്ത്
ICC Ranking
ധോണിയ്ക്ക് പോലും അപ്രാപ്യം; ടെസ്റ്റ് റാങ്കിംഗില്‍ സ്വപ്‌നതുല്യനേട്ടവുമായി റിഷഭ് പന്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 5th May 2021, 7:31 pm

ദുബായ്: ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ ധോണിയ്ക്ക് പോലും എത്തിപ്പിടിക്കാനാവാത്ത നേട്ടം സ്വന്തമാക്കി യുവതാരം റിഷഭ് പന്ത്. ടെസ്റ്റ് റാങ്കിംഗില്‍ ആദ്യ പത്തിനുള്ളില്‍ ഇടം പിടിക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായിരിക്കുകയാണ് പന്ത്.

നിലവില്‍ ആറാം സ്ഥാനത്താണ് റിഷഭ് പന്ത്. മുന്‍ നായകനും വിക്കറ്റ് കീപ്പറുമായിരുന്ന മഹേന്ദ്രസിംഗ് ധോണിയുടെ ഏറ്റവും ഉയര്‍ന്ന റാങ്കിംഗ് 19 ആയിരുന്നു.

പന്തിനെക്കൂടാതെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിവരാണ് ആദ്യ പത്തിനുള്ളിലെ മറ്റ് ഇന്ത്യന്‍ താരങ്ങള്‍. രോഹിത് പന്തിനൊപ്പം ആറാം സ്ഥാനം പങ്കിടുമ്പോള്‍ കോഹ്‌ലി അഞ്ചാം സ്ഥാനത്താണ്.

ഓസ്ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ പന്തിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. ഇംഗ്ലണ്ടിനെതിരേ ഇന്ത്യയില്‍ നടന്ന പരമ്പരയിലും യുവതാരം മികച്ച പ്രകടനം പുറത്തെടുത്തു.

പന്തിനേയും രോഹിതിനേയും കൂടാതെ ന്യൂസീലന്‍ഡ് താരം ഹെന്‍ട്രി നിക്കോള്‍സും ആറാം സ്ഥാനത്തുണ്ട്. മൂന്നു പേര്‍ക്കും 747 പോയിന്റാണുള്ളത്.

919 പോയിന്റുമായി ന്യൂസീലന്റ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണാണ് ഒന്നാം സ്ഥാനത്ത്. ഓസ്ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്ത് (891) രണ്ടാമതും മര്‍നസ് ലബൂഷെയ്ന്‍ (878) മൂന്നാം സ്ഥാനത്തുമാണ്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് (831) ആണ് നാലാം സ്ഥാനത്ത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rishab Pant ICC Test Ranking Batsman