| Tuesday, 24th March 2026, 9:05 am

ജീവിക്കാനുള്ള അവകാശം വിദേശികള്‍ക്കും ബാധകം: സുപ്രീം കോടതി

നിഷാന. വി.വി

ന്യൂദല്‍ഹി: ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശം വിദേശികള്‍ക്കും ബാധകമാണെന്ന് സുപ്രീം കോടതി.

ഫരീദ നഗന്‍വാഗിയെന്ന 32 വയസുകാരിയായ ഉഗാണ്ടന്‍ സ്വദേശിയുടെ കേസ് പരിഗണിക്കവയെയായിരുന്നു കോടതി നിരീക്ഷണം.

2025 സെപ്റ്റംബര്‍ മുതല്‍ ഫരീദ ജയിലിലായിരുന്നു. എന്നാല്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നില്ലെങ്കിലും വന്‍ തുക സെക്യൂരിറ്റി നല്‍കാന്‍ കഴിയാത്തതിനാല്‍ അവര്‍ക്ക് പുറത്തിറങ്ങാന്‍ സാധിച്ചിരുന്നില്ല.

ജീവിക്കാനുള്ള അവകാശം ഇന്ത്യയില്‍ വിചാരണ ചെയ്യപ്പെടുന്ന വിദേശികള്‍ക്കും ബാധകമാണെന്നും അതിനാല്‍ ഫരീദയെ ഉടനടി വിട്ടയക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റെതാണ് ഉത്തരവ്.

‘ ചിലപ്പോള്‍ ഒരു പ്രതിക്ക് അവരുടെ സാമ്പത്തിക കാരണങ്ങളാലോ മറ്റോ ജാമ്യമോ തുല്യ തുകയുടെ സോളന്റ് ജാമ്യമോ നല്‍കാന്‍ കഴിയില്ല. എന്നാല്‍ പണമില്ലാത്തത് ഒരാളുടെ മോചനത്തിന് തടസമാവരുത്,’ ബെഞ്ച് പറഞ്ഞു.

പ്രതിക്ക് സെക്യൂരിറ്റി നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ വിദേശികള്‍ക്കായുളള ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റണമെന്നും കോടതി നിര്‍ദേശിച്ചു.

നേരത്തെയും മറ്റൊരു കേസില്‍ കോടതി സമാന നിരീക്ഷണം നടത്തിയിരുന്നു. കേസ് റദ്ദാക്കുകയും ജീവിക്കാനുള്ള അവകാശം ഉറപ്പ് നല്‍കണമെന്ന് ഉത്തരവിടുകയും ചെയ്തു.

Content Highlight: Right to life also applies to foreigners: Supreme Court

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more