| Wednesday, 7th January 2026, 4:10 pm

പുറത്താകുന്നതിനെക്കുറിച്ചല്ല, റണ്‍സ് നേടുന്നതിനെക്കുറിച്ചാണ് ചിന്തിക്കേണ്ടത്; സൂര്യയ്ക്ക് ഉപദേശവുമായി പോണ്ടിങ്

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് ഉപദേശവുമായി ഇതിഹാസ താരവും പരിശീലകനുമായ റിക്കി പോണ്ടിങ്. അടുത്ത കാലത്ത് ബാറ്റിങ്ങില്‍ മോശം പ്രകടനമാണ് സൂര്യകുമാര്‍ നടത്തിയത്. ഇതോടെ പുറത്താകുന്നതിനെക്കുറിച്ചല്ല റണ്‍സ് നേടുന്നതിനെക്കുറിച്ചാണ് സൂര്യ ചിന്തിക്കേണ്ടതെന്ന് റിക്കി പോണ്ടിങ് പറഞ്ഞു. ടി-20 ഫോര്‍മാറ്റില്‍ ലോകത്തിലെ മറ്റാരെക്കാളും മികച്ചവനാണെന്ന് സൂര്യ തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ.സി.സി റിവ്യൂവില്‍ സംസാരിക്കുകയായിരുന്നു പോണ്ടിങ്.

സൂര്യകുമാര്‍ യാദവ്

‘പുറത്താകുന്നതിനെക്കുറിച്ചല്ല റണ്‍സ് നേടുന്നതിനെക്കുറിച്ചാണ് അവന്‍ ചിന്തിക്കേണ്ടത്. സ്വയം വിശ്വസിക്കുക. നിങ്ങള്‍ സ്വയം മുന്നോട്ട് പോകുമെന്ന് തെളിയിച്ചിട്ടുണ്ട്. ടി-20 ഫോര്‍മാറ്റില്‍ ലോകത്തിലെ മറ്റാരെക്കാളും മികച്ചവനാണെന്ന് നിങ്ങള്‍ തെളിയിച്ചിട്ടുണ്ട്, വീണ്ടും അത് തെളിയിക്കൂ,’ പോണ്ടിങ് പറഞ്ഞു.

കഴിഞ്ഞ 22 മത്സരങ്ങളില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറി പോലും ക്യാപ്റ്റന്‍ സൂര്യയ്ക്ക് ടി-20യില്‍ നേടാന്‍ സാധിച്ചിരുന്നില്ല. ഇതോടെ പലരും താരത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. ടി-20യില്‍ വൈസ് ക്യാപ്റ്റനായിരുന്ന ശുഭ്മന്‍ ഗില്ലിനെ മോശം പ്രകടനത്തിന്റെ പേരില്‍ ടീം മാനേജ്‌മെന്റ് പുറത്താക്കിയതും ഏറെ ചര്‍ച്ചയായിരുന്നു. ഇതോടെ വരാനിരിക്കുന്ന ടി-20 ലോകകപ്പ് സൂര്യ കുമാര്‍ യാദവിനും നിര്‍ണായകമായിരിക്കും.

നിലവില്‍ ടി-20യില്‍ 93 ഇന്നിങ്‌സില്‍ നിന്ന് 2788 റണ്‍സാണ് സൂര്യ നേടിയത്. 117 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. 35.29 ആവറേജും 163 സ്‌ട്രൈക്ക് റേറ്റുമാണ് സൂര്യയ്ക്ക്. നാല് സെഞ്ച്വറിയാണ് താരത്തിന് ഫോര്‍മാറ്റിലുള്ളത്. അതേസമയം ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ടി-20 ലോകകപ്പിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഇടം നേടിയിരുന്നു. ശുഭ്മന്‍ ഗില്ലിന് പകരമായാണ് ഗില്‍ ലോകകപ്പ് ടീമില്‍ ഇടം നേടിയത്. ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് സഞ്ജു.

2026 ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, റിങ്കു സിങ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, വാഷിങ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍)

Content Highlight: Rickey Ponting Talking About Suryakumar Yadav

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more