ഓസ്‌ട്രേലിയയുടെ എക്കാലത്തേയും മികച്ച താരമാണ് റിക്കി പോണ്ടിങ്. ഇന്റര്‍ നാഷണല്‍ ക്രിക്കറ്റില്‍ 560 ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്ന് 27483 റണ്‍സാണ് റിക്കി പോണ്ടിങ് അടിച്ചെടുത്തത്. ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച താരത്തെ തെരഞ്ഞടുത്തിരിക്കുകയാണ് പോണ്ടിങ്.
സൗത്ത് ആഫ്രിക്കന്‍ ഇതിഹാസ താരം ജാക്‌സ് കാലിസിനെയാണ് പോണ്ടിങ് തെരഞ്ഞെടുത്തത്. മറ്റുള്ളവര്‍ എന്തൊക്കെ പറഞ്ഞാലും താന്‍ കാലിസിനെയാണ് ഏറ്റവും മികച്ച താരമായി കണക്കാക്കുകയെന്നാണ് പോണ്ടിങ് പറഞ്ഞത്. ടെസ്റ്റില്‍ ക്രിക്കറ്റില്‍ 45 സെഞ്ച്വറിയും 300നടുത്ത് വിക്കറ്റും നേടിയ ഒരേയൊരു താരമാണ് കാലിസെന്നും മറ്റാരും അത് നേടിയിട്ടില്ലെന്നും പോണ്ടിങ് പറഞ്ഞു.
‘ജാക് കാലിസാണ് ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച താരം. മറ്റുള്ളവര്‍ എന്തുപറയുന്നു എന്നത് എനിക്ക് പ്രശ്നമല്ല, 13000ത്തില്‍ അധികം റണ്‍സും 44-45 സെഞ്ച്വറികളും 300ല്‍ അധികം വിക്കറ്റുകളും നേടിയ മറ്റൊരു താരമുണ്ടോ. 300നടുത്ത് ടെസ്റ്റ് വിക്കറ്റുകളും 45 ടെസ്റ്റ് സെഞ്ച്വറികളും നേടിയ താരങ്ങള്‍ ഉണ്ടാകും എന്നാല്‍ ഇത് രണ്ടും നേടിയ ഒരേയൊരു താരമെയുള്ളൂ, അത് കാലിസാണ്.
ക്രിക്കറ്ററാകാന്‍ ജനിച്ച താരമാണ് കാലിസ്. ഇതിനെല്ലാം പുറമെ സ്ലിപ്പില്‍ അസാധാരണ ക്യാച്ചിങ് കഴിവുകൊണ്ടും കാലിസ് മികവ് കാട്ടി. ഒരുപക്ഷെ സ്ലിപ്പ് ഫീല്‍ഡറെന്ന നിലയില്‍ കാലിസിന്റെ മികവ് അധികമാരും ശ്രദ്ധിച്ചിട്ടുണ്ടാകില്ല. ഒതുങ്ങികൂടുന്ന കാലിസിന്റെ വ്യക്തിത്വം കൊണ്ട് മാധ്യമങ്ങള്‍ അദ്ദേഹത്തെ ആഘോഷിച്ചില്ല. അതുകൊണ്ട് തന്നെ കാലിസിന്റെ പ്രകടനങ്ങളെ വിസ്മൃതിയിലാക്കാന്‍ എളുപ്പമാണ്,’ പോണ്ടിങ് പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റില്‍ പ്രോട്ടിയാസിന് വേണ്ടി 166 മത്സരങ്ങളിലെ 280 ഇന്നിങ്‌സില്‍ നിന്ന് 13289 റണ്‍സാണ് കാലിസ് നേടിയത്. ഫോര്‍മാറ്റില്‍ 45 സെഞ്ച്വറികളാണ് താരം സ്വന്തമാക്കിയത്. ഏകദിനത്തില്‍ 328 മത്സരത്തിലെ 314 ഇന്നിങ്‌സില്‍ നിന്ന് 11579 റണ്‍സും 17 സെഞ്ച്വറിയും താരം നേടിയിട്ടുണ്ട്. മാത്രമല്ല ബൗളിങില്‍ 272 ഇന്നിങ്‌സില്‍ നിന്ന് 292 വിക്കറ്റും ഏകദിനത്തില്‍ 273 വിക്കറ്റും സ്വന്തമാക്കാന്‍ സൗത്ത് ആഫ്രിക്കന്‍ ലെജഡിന് സാധിച്ചിട്ടുണ്ട്.
Content Highlight: Rickey Ponting Talking About Jaccques Kallis