| Thursday, 13th March 2025, 7:15 pm

ദിവ്യ ഉണ്ണിക്ക് പകരം ആ ചിത്രത്തില്‍ നായികയാകേണ്ടിയിരുന്നത് ഞാന്‍; ഇന്ന് പശ്ചാത്തപിക്കുന്നു: രശ്മി സോമന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് രശ്മി സോമന്‍. ബാലതാരമായി സിനിമയില്‍ അരങ്ങേറിയ രശ്മി മികച്ച ഒരുപിടി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ നിന്നും മാറി സീരിയലുകളില്‍ തിളങ്ങാനും രശ്മിക്ക് കഴിഞ്ഞിട്ടുണ്ട്.

കല്യാണ സൗഗന്ധികം, കാതല്‍ ദേശം തുടങ്ങിയ സിനിമകളില്‍ ഞാനായിരുന്നു നായിക ആവേണ്ടിയിരുന്നത് – രശ്മി സോമന്‍

നേടിയതിനേക്കാള്‍ അവസരം തനിക്ക് നഷ്ടപെട്ടിട്ടുണ്ടെന്ന് പറയുകയാണ് രശ്മി സോമന്‍. താന്‍ സിനിമ ചെയ്യുന്നതില്‍ വീട്ടില്‍ ആര്‍ക്കും താത്പര്യം ഉണ്ടായിരുന്നില്ലെന്നും അമ്മയായിരുന്നു തന്റെ സിനിമകളെല്ലാം തീരുമാനിച്ചിരുന്നതെന്നും രശ്മി സോമന്‍ പറയുന്നു.

കല്യാണ സൗഗന്ധികം, കാതല്‍ ദേശം തുടങ്ങിയ സിനിമകളില്‍ താനായിരുന്നു നായികയാകേണ്ടിയിരുന്നതെന്നും എന്നാല്‍ വീട്ടില്‍ സമ്മതിക്കാത്തതിനാല്‍ ചെയ്തില്ലെന്നും രശ്മി പറഞ്ഞു. ഇന്ന് ആലോചിക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്നും ജീവിതത്തില്‍ ആകെ പശ്ചാത്തപിക്കുന്നത് അന്ന് സിനിമകള്‍ വിട്ടുകളഞ്ഞത് ഓര്‍ത്താണെന്നും നടി കൂട്ടിച്ചേര്‍ത്തു.

‘നേടിയതിനേക്കാള്‍ അവസരങ്ങള്‍ എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. അന്ന് അച്ഛന്‍ ഗള്‍ഫിലായിരുന്നു. അതിനാല്‍ അമ്മയാണ് തീരുമാനങ്ങളെല്ലാം എടുത്തിരുന്നത്. അമ്മക്കും കുടുംബത്തിനുമൊന്നും ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നത് ഇഷ്ടമായിരുന്നില്ല.

ഞാന്‍ പഠിച്ച് നല്ലൊരു സര്‍ക്കാര്‍ ജോലി ചെയ്യണമെന്നതായിരുന്നു അവരുടെ സ്വപ്നം. ഒരുപാട് നല്ല സിനിമകളില്‍ വിളിച്ചിട്ടും പോവാനായില്ല. കല്യാണ സൗഗന്ധികം, കാതല്‍ ദേശം തുടങ്ങിയ സിനിമകളില്‍ ഞാനായിരുന്നു നായിക ആവേണ്ടിയിരുന്നത്. പക്ഷേ, വീട്ടില്‍ സമ്മതമില്ലാത്തതിനാല്‍ ‘നോ’ പറയേണ്ടി വന്നു.

ഒരുപാട് നല്ല സിനിമകളില്‍ വിളിച്ചിട്ടും പോവാനായില്ല

ഇന്ന് ആലോചിക്കുമ്പോള്‍ സങ്കടം തോന്നാറുണ്ട്. ജീവിതത്തില്‍ ആകെ പശ്ചാത്തപിക്കുന്നത് അന്ന് സിനിമകള്‍ വിട്ടുകളഞ്ഞത് ഓര്‍ത്താണ്. സിനിമയെ കുറച്ചുകൂടി സീരിയസായി സമീപിക്കേണ്ടതായിരുന്നു. അതുപോലെ ‘എന്ന് സ്വന്തം ജാനകിക്കുട്ടി’യില്‍ പ്രധാന കഥാപാത്രമായാണ് എന്നെ വിളിച്ചത്.

ജീവിതത്തില്‍ ആകെ പശ്ചാത്തപിക്കുന്നത് അന്ന് സിനിമകള്‍ വിട്ടുകളഞ്ഞത് ഓര്‍ത്താണ്

എന്നാല്‍ അവസാന ദിവസങ്ങളില്‍ കഥാപാത്രം മാറി. മറ്റൊരു കഥാപാത്രമാണ് എനിക്ക് ലഭിച്ചത്. അതെനിക്ക് വലിയ സങ്കടമായി. പക്ഷേ, എം.ടി – ഹരിഹരന്‍ സിനിമ എന്ന പ്രത്യേകത കൊണ്ട് പരാതികളൊന്നും പറയാതെ കിട്ടിയ കഥാപാത്രം നന്നായി അവതരിപ്പിച്ചു,’ രശ്മി സോമന്‍ പറയുന്നു.

Content highlight: Reshmi Soman talks about films that she cannot do

We use cookies to give you the best possible experience. Learn more