സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലിന് ദുലീപ് ട്രോഫി ടൂര്‍ണമെന്റ് നഷ്ടപ്പെടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ കാരണങ്ങളാലാണ് ഗില്‍ ഇന്ത്യന്‍ ഡൊമസ്റ്റിക് ക്രിക്കറ്റിലെ ഏറ്റവും പ്രധാന ടൂര്‍ണമെന്റുകളിലൊന്ന് നഷ്ടപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ദുലീപ് ട്രോഫിയില്‍ ഗില്‍ നോര്‍ത്ത് സോണിന്റെ ക്യാപ്റ്റനാണ്. ചേതന്‍ ശര്‍മ (ഹരിയാന), നിഖില്‍ ചോപ്ര (ദല്‍ഹി), അമിത് ഉനിയാല്‍ (ചണ്ഡിഗഢ്), മിഥുന്‍ മന്‍ഹാസ് (ജമ്മു കശ്മീര്‍), മുകേഷ് കുമാര്‍ (ഹിമാചല്‍ പ്രദേശ്), രാജ്കുമാര്‍ (സര്‍വീസസ്) എന്നിവരടങ്ങിയ സെലക്ഷന്‍ കമ്മിറ്റിയാണ് ഗില്ലിനെ ക്യാപ്റ്റനായി തെരഞ്ഞെടുത്തത്. ഗില്ലിന്റെ അഭാവത്തില്‍ വൈസ് ക്യാപ്റ്റന്‍ അങ്കിത് കുമാര്‍ ക്യാപ്റ്റന്‍സിയേറ്റെടുത്തേക്കും.
ശുഭ്മന്‍ ഗില്‍
എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. ക്രിക്ബസ്സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം താരം ചണ്ഡിഗഢില്‍ വിശ്രമത്തിലാണ്.
നേരത്തെ സ്‌ക്വാഡ് പ്രഖ്യാപിക്കുമ്പോള്‍ തന്നെ ഗില്ലിനും സൂപ്പര്‍ പേസര്‍ ഹര്‍ഷിത് റാണയ്ക്കമുള്ള റീപ്ലേസ്‌മെന്റുകളെയും നോര്‍ത്ത് സോണ്‍ പ്രഖ്യാപിച്ചിരുന്നു. ടൂര്‍ണമെന്റിനിടെ നാഷണല്‍ കമ്മിറ്റ്‌മെന്റുകള്‍ വന്നേക്കാമെന്ന് കണ്ടുകൊണ്ടാണ് ഏഷ്യാ കപ്പ് സ്‌ക്വാഡ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ നോര്‍ത്ത് സോണ്‍ സ്‌ക്വാഡും റിപ്ലേസ്‌മെന്റുകളെയും പ്രഖ്യാപിച്ചത്.
ദുലീപ് ട്രോഫി
ശുഭം റോഹില്ലയായിരിക്കും ശുഭ്മന്‍ ഗില്ലിനെ റീപ്ലേസ് ചെയ്യുക. ഗുര്‍നൂര്‍ ബ്രാറിനെയാണ് ഹര്‍ഷിത് റാണയുടെ റീപ്ലേസ്‌മെന്റായി നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
ഏഷ്യാ കപ്പ് സ്‌ക്വാഡിന്റെ ഭാഗമാണ് എന്നതിനാല്‍ തന്നെ ഗില്‍ ഒരു മത്സരത്തില്‍ മാത്രമായിരിക്കും നോര്‍ത്ത് സോണിനായി കളത്തിലിറങ്ങാന്‍ സാധ്യത.
ഓഗസ്റ്റ് 28നാണ് ദുലീപ് ട്രോഫി മത്സരങ്ങള്‍ ആരംഭിക്കുന്നത്. ആദ്യ ദിവസം നോര്‍ത്ത് സോണിന്റേതടക്കം രണ്ട് മത്സരങ്ങള്‍ അരങ്ങേറും.
പ്ലേ ഓഫ്
ഓഗസ്റ്റ് 28 – നോര്‍ത്ത് സോണ്‍ vs ഈസ്റ്റ് സോണ്‍
ഓഗസ്റ്റ് 28 – സെന്‍ട്രല്‍ സോണ്‍ vs നോര്‍ത്ത് ഈസ്റ്റ് സോണ്‍
സെമി ഫൈനല്‍
സെപ്റ്റംബര്‍ 4 – സൗത്ത് സോണ്‍ vs TBD
സെപ്റ്റംബര്‍ 4 – വെസ്റ്റ് സോണ്‍ vs TBD
ഫൈനല്‍
സെപ്റ്റംബര്‍ 11 – TBD vs TBD
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ശുഭം ഖജൂരിയ, അങ്കിത് കുമാര്‍ (വൈസ് ക്യാപ്റ്റന്‍), ആയുഷ് ബദോണി, യാഷ് ധുള്‍, അങ്കിത് കല്‍സി, നിഷാന്ത് സിന്ധു, സഹില്‍ ലോത്ര, മായങ്ക് ഡാഗര്‍, യദ്ധ്വീര്‍ സിങ് ചരക്, അര്‍ഷദീപ് സിങ്, ഹര്‍ഷിത് റാണ, അന്‍ഷുല്‍ കാംബോജ്, ആഖിബ് നബി, കനയ്യ വധാവന്‍.
റിപ്ലേസ്‌മെന്റ്: ശുഭം റോഹില്ല, ഗുര്‍നൂര്‍ ബ്രാര്‍
സ്റ്റാന്‍ഡ്ബൈ താരങ്ങള്‍
ശുഭം അറോറ, ജാസ് കരന്‍വിര്‍ സിങ് പോള്‍, രവി ചൗഹാന്‍, ആബിദ് മുഷ്താഖ്, നിഷങ്ക് ബിര്‍ല, ഉമര്‍ നസിര്‍, ദീവേഷ് ശര്‍മ.
Content Highlight: Reports says Shubman Gill may miss Duleep Trophy