സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലിന് ദുലീപ് ട്രോഫി ടൂര്‍ണമെന്റ് നഷ്ടപ്പെടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ കാരണങ്ങളാലാണ് ഗില്‍ ഇന്ത്യന്‍ ഡൊമസ്റ്റിക് ക്രിക്കറ്റിലെ ഏറ്റവും പ്രധാന ടൂര്‍ണമെന്റുകളിലൊന്ന് നഷ്ടപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. ക്രിക്ബസ്സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം താരം ചണ്ഡിഗഢില്‍ വിശ്രമത്തിലാണ്.
നേരത്തെ സ്‌ക്വാഡ് പ്രഖ്യാപിക്കുമ്പോള്‍ തന്നെ ഗില്ലിനും സൂപ്പര്‍ പേസര്‍ ഹര്‍ഷിത് റാണയ്ക്കമുള്ള റീപ്ലേസ്‌മെന്റുകളെയും നോര്‍ത്ത് സോണ്‍ പ്രഖ്യാപിച്ചിരുന്നു. ടൂര്‍ണമെന്റിനിടെ നാഷണല്‍ കമ്മിറ്റ്‌മെന്റുകള്‍ വന്നേക്കാമെന്ന് കണ്ടുകൊണ്ടാണ് ഏഷ്യാ കപ്പ് സ്‌ക്വാഡ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ നോര്‍ത്ത് സോണ്‍ സ്‌ക്വാഡും റിപ്ലേസ്‌മെന്റുകളെയും പ്രഖ്യാപിച്ചത്.
ദുലീപ് ട്രോഫി
ശുഭം റോഹില്ലയായിരിക്കും ശുഭ്മന്‍ ഗില്ലിനെ റീപ്ലേസ് ചെയ്യുക. ഗുര്‍നൂര്‍ ബ്രാറിനെയാണ് ഹര്‍ഷിത് റാണയുടെ റീപ്ലേസ്‌മെന്റായി നേരത്തെ പ്രഖ്യാപിച്ചിരുന്നത്.