| Thursday, 7th August 2025, 3:06 pm

ഒടുവില്‍ അവന്റെ കഠിനാധ്വാനം ഫലം കാണുന്നു? ഏഷ്യാ കപ്പ് സ്‌ക്വാഡിലേക്ക് സര്‍പ്രൈസ് താരം!

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യ ഇടം നേടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഐ.പി.എല്‍ 2025ലെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ കണക്കിലെടുത്താണ് ബി.സി.സി.ഐ ക്രുണാല്‍ പാണ്ഡ്യയ്ക്ക് അവസരം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ന്യൂസ് 18നെ ഉദ്ധരിച്ച് വിവിധ കായികമാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

രണ്ട് പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പ് അവസാനിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കിരീടമണിയുമ്പോള്‍ ആ കുതിപ്പിനെ മുമ്പില്‍ നിന്നും നയിച്ചവരില്‍ പ്രധാനിയായിരുന്നു ക്രുണാല്‍ പാണ്ഡ്യ.

ടീമിനായി കളത്തിലിറങ്ങിയ 15 മത്സരത്തില്‍ നിന്നും ഒരു ഫോര്‍ഫറടക്കം 17 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. വിക്കറ്റ് വേട്ടക്കാരില്‍ ഒമ്പതാമനും ആര്‍.സി.ബി താരങ്ങള്‍ ജോഷ് ഹെയ്‌സല്‍വുഡിന് പിന്നില്‍ രണ്ടാമനുമാണ് ക്രുണാല്‍. ബാറ്റിങ്ങില്‍ ഏഴ് ഇന്നിങ്‌സില്‍ നിന്നും ഒരു അര്‍ധ സെഞ്ച്വറിയടക്കം 109 റണ്‍സാണ് താരം നേടിയത്. പുറത്താകാതെ നേടിയ 73 റണ്‍സാണ് ടോപ് സ്‌കോര്‍.

ഇതിനെല്ലാം പുറമെ ഫൈനലിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും ക്രുണാല്‍ പാണ്ഡ്യയെ തന്നെയായിരുന്നു.

ഇതെല്ലാം കണക്കിലെടുത്ത് ബി.സി.സി.ഐ ‘ചേട്ടന്‍ പാണ്ഡ്യയ്ക്കും’ ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ ഇടം നല്‍കിയാല്‍ ഇന്ത്യന്‍ ടീം കൂടുതല്‍ ശക്തമാകുമെന്നുറപ്പാണ്.

സെപ്റ്റംബര്‍ ഒമ്പത് മുതല്‍ 28 വരെയാണ് ടൂര്‍ണമെന്റ് അരങ്ങേറുന്നത്. രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകള്‍ ഏഷ്യയുടെ രാജാക്കന്‍മാരാകാന്‍ കച്ചമുറുക്കും. യു.എ.ഇയിലാണ് മത്സരം.

ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് എ-യിലാണ് ഇന്ത്യ സ്ഥാനം പിടിച്ചിരിക്കുന്നത്. പതിവുകള്‍ തെറ്റിക്കാതെ പാകിസ്ഥാനും ഗ്രൂപ്പ് എ-യില്‍ തന്നെയുണ്ട്.

സെപ്റ്റംബര്‍ 14നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടം. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാകിസ്ഥാനെതിരെ കളിത്തിലിറങ്ങുമോ എന്ന് കണ്ടുതന്നെ അറിയണം.

ഇക്കഴിഞ്ഞ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്സില്‍ ഇന്ത്യ ചാമ്പ്യന്‍സ് പാകിസ്ഥാന്‍ ചാമ്പ്യന്‍സിനെതിരെ കളിച്ചിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുവരും തമ്മിലുള്ള മത്സരം ഉപേക്ഷിക്കുകയും സെമി ഫൈനലില്‍ നിന്ന് ഇന്ത്യ പിന്മാറുകയും ചെയ്തു.

ഏഷ്യാ കപ്പില്‍ ഫൈനലടക്കം മൂന്ന് മത്സരങ്ങളില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരാനുള്ള സാധ്യതകളുമുണ്ട്.

ഗ്രൂപ്പ് എ

ഇന്ത്യ

ഒമാന്‍

പാകിസ്ഥാന്‍

യു.എ.ഇ

ഗ്രൂപ്പ് ബി

അഫ്ഗാനിസ്ഥാന്‍

ബംഗ്ലാദേശ്

ഹോങ് കോങ്

ശ്രീലങ്ക

ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍

സെപ്റ്റംബര്‍ 9 – അഫ്ഗാനിസ്ഥാന്‍ vs ഹോങ് കോങ് – അബുദാബി

സെപ്റ്റംബര്‍ 10 – ഇന്ത്യ vs യു.എ.ഇ- ദുബായ്

സെപ്റ്റംബര്‍ 11 – ഹോങ് കോങ് vs ബംഗ്ലാദേശ് – അബുദാബി

സെപ്റ്റംബര്‍ 12 – പാകിസ്ഥാന്‍ vs ഒമാന്‍ – ദുബായ്

സെപ്റ്റംബര്‍ 13 – ബംഗ്ലാദേശ് vs ശ്രീലങ്ക – അബു ദാബി

സെപ്റ്റംബര്‍ 14 – ഇന്ത്യ vs പാകിസ്ഥാന്‍ – ദുബായ്

സെപ്റ്റംബര്‍ 15 – യു.എ.ഇ vs ഒമാന്‍ – അബുദാബി

സെപ്റ്റംബര്‍ 15 – ശ്രീലങ്ക vs ഹോങ് കോങ് – ദുബായ്

സെപ്റ്റംബര്‍ 16 – ബംഗ്ലാദേശ് vs അഫ്ഗാനിസ്ഥാന്‍ – അബുദാബി

സെപ്റ്റംബര്‍ 17 – പാകിസ്ഥാന്‍ vs യു.എ.ഇ – ദുബായ്

സെപ്റ്റംബര്‍ 18 – ശ്രീലങ്ക vs അഫ്ഗാനിസ്ഥാന്‍ – അബുദാബി

സെപ്റ്റംബര്‍ 19 – ഇന്ത്യ vs ഒമാന്‍ – അബുദാബി

Content Highlight: Reports  says India may include Krunal Pandya in Asia Cup squad

We use cookies to give you the best possible experience. Learn more