കാലങ്ങള്‍ക്ക് ശേഷം ടോട്ടന്‍ഹാം ഹോട്‌സ്പറിനെ കിരീടമണിയിച്ച സൗത്ത് കൊറിയന്‍ സൂപ്പര്‍ താരം സണ്‍ ഹ്യൂങ് മിങ്ങിനെ സൗദി പ്രോ ലീഗ് ടീമുകള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍ അടക്കം നിരവധി ടീമുകള്‍ സണ്‍ ഹ്യൂങ് മിങ്ങിനെ ലക്ഷ്യമിടുന്നതായാണ് വിവരം.
ഈ സമ്മറോടെ സണ്‍ ടോട്ടന്‍ഹാം വിട്ടേയ്ക്കുമെന്നാണ് ടോക്‌സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. യൂറോപ്പില്‍ നിന്നടക്കം നിരവധി ക്ലബ്ബുകള്‍ സൗത്ത് കൊറിയന്‍ ലെജന്‍ഡിനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുമുണ്ട്. ഈ റെയ്‌സിലേക്കാണ് സൗദി പ്രോ ലീഗ് ക്ലബ്ബുകള്‍ കാലെടുത്ത് വെച്ചിരിക്കുന്നത്.
അല്‍ നസര്‍, അല്‍ ആഹില്‍, അല്‍ ഖാദ്‌സിയ ടീമുകളാണ് സണ്ണിനെ സ്വന്തമാക്കാന്‍ കച്ച മുറുക്കുന്നത്. 40 മില്യണ്‍ യൂറോയുടെ കരാറായിരിക്കും ടീമുകള്‍ ഓഫര്‍ ചെയ്യുക. ഇതിന് പുറമെ താരത്തിന്റെ പ്രകടനം കണക്കിലെടുത്ത് വര്‍ഷാവര്‍ഷം 30 മില്യണ്‍ വരെ നല്‍കാനും ടീമുകള്‍ തയ്യാറാണ്.
ജോണ്‍ ഡുറാന്‍ തിരികെ യൂറോപ്പിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നതിനാലാണ് അല്‍ നസര്‍ സണ്ണിനെ ലക്ഷ്യമിടുന്നത്. മുന്‍ ആസ്റ്റണ്‍ വില്ല താരം മിഡില്‍ ഈസ്റ്റ് ക്ലബ്ബില്‍ സംതൃപ്തനല്ലെന്നും ക്ലബ്ബ് വിട്ടേക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അല്‍ അലാമി ടോട്ടന്‍ഹാം സ്‌കിപ്പറെ ലക്ഷ്യമിടുന്നത്.
മൂന്ന് സൗദി ടീമുകള്‍ സണ്‍ ഹ്യൂങ് മിന്നിന് പിന്നാലെയുണ്ടെങ്കിലും താരം അല്‍ നസറിന്റെ ഓഫര്‍ സ്വീകരിക്കാനാണ് സാധ്യതയെന്നും ടോക്‌സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
അതോടൊപ്പം ഈ കിരീട നേട്ടത്തോടെ ഒരു യൂറോപ്യന്‍ കിരീടം കൂടിയെന്ന സ്വപ്ന സാഫല്യത്തിലെത്താനും ടീമിനായി. 41 വര്‍ഷങ്ങള്‍ക്ക് ശേഷമാണെന്ന് ഇതെന്നത് വിജയത്തിന്റെ മാറ്റ് കൂട്ടുന്നു. 1984ലെ യുവേഫ കപ്പ് കിരീടമായിരുന്നു ടോട്ടന്‍ഹാം അവസാനമായി നേടിയത്.
Content Highlight: Reports says including Al Nassr, several Saudi Pro League clubs keen on signing Tottenham skipper Son Heung-min