സമ്മറിൽ എംബാപ്പെയോടൊപ്പം ആ താരവും പാരീസ് വിട്ടേക്കും; റിപ്പോർട്ടുകൾ
Football
സമ്മറിൽ എംബാപ്പെയോടൊപ്പം ആ താരവും പാരീസ് വിട്ടേക്കും; റിപ്പോർട്ടുകൾ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 16th October 2023, 2:51 pm

ഈ സീസണിലാണ് ലൂയിസ് ഹെൻറിക്വയെ ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെയ്ന്റ് ജർമെയ്ൻ പരിശീലകനായി നിയമിക്കുന്നത്.

പി.എസ്.ജി മധ്യനിര താരം ഫാബിയൻ റൂയിസ് ഹെൻറിക്വയുടെ കീഴിൽ സന്തുഷ്ടനല്ലെന്നും ഈ സമ്മറിൽ ഫ്രഞ്ച് സൂപ്പർ കിലിയൻ എംബാപ്പെയോടൊപ്പം ടീം വിട്ടേക്കുമെന്നുമാണ്‌ എൽ നാഷണൽ വഴിയുള്ള റിപ്പോർട്ടുകൾ പറയുന്നത്.

ഹെൻറിക്വക്ക് മുമ്പ് പാരീസിനൊപ്പം പരിശീലകനായി ഉണ്ടായിരുന്ന ക്രിസ്റ്റോഫ് ഗാൽറ്റിയയുടെ ടീമിൽ ഫാബിയോ സ്ഥിരസാന്നിധ്യമായിരുന്നു. കഴിഞ്ഞ സീസണിൽ 37 മത്സരങ്ങളാണ് പി.എസ്.ജിക്ക് വേണ്ടി റൂയിസ് കളിച്ചത്.

 

എന്നാൽ പുതിയ കോച്ചിന്റെ ടീമിൽ അദ്ദേഹത്തിന് അവസരങ്ങൾ കുറഞ്ഞു. ഏഴ് മത്സരങ്ങളിൽ മാത്രമാണ്‌ താരം പാരീസിനൊപ്പം കളിച്ചിട്ടുള്ളത്. സ്ഥിരമായ ആദ്യ ഇലവനിൽ കളിച്ചിരുന്ന ഫാബിയന് പെട്ടന്നാണ് ഈ സീസണിൽ സ്ഥാനം നഷ്ടപ്പെട്ടത്.

 

അതുകൊണ്ട് തന്നെ താരം ക്ലബ്ബിൽ അസ്വസ്ഥതനാണെന്നും ടീം വിടാൻ ആഗ്രഹിക്കുന്നുവെന്നും ഇറ്റാലിയൻ താരം മാർക്കോ വെറാട്ടിയോട് അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ ക്ലബ്ബുമായുള്ള കരാർ ഈ സമ്മറോടുകൂടി അവസാനിപ്പിക്കുന്നതിനാൽ ഭാവിയിൽ താരം ഏത് ടീമിനൊപ്പം ചേരുമെന്ന് കണ്ടുതന്നെ അറിയണം.

നിലവിൽ ഫ്രഞ്ച് ലീഗിൽ എട്ട് മത്സരങ്ങളിൽ നിന്ന് നാല് വിജയവും മൂന്ന് സമനിലയും ഒരു തോൽവിയുമായി മൂന്നാം സ്ഥാനത്താണ് പി.എസ്.ജി.

ഒക്ടോബർ 21ന് സ്ട്രാസ്ബൗർഗിനെതിരെയാണ് പി.എസ്. ജിയുടെ അടുത്ത മത്സരം.

Content Highlight: Reports says Fabian ruiz will leave psg in the smmer transfer.