ഡോർട്മുണ്ട് ഇതിഹാസത്തെ റാഞ്ചാനൊരുങ്ങി റൊണാൾഡോയുടെ അൽ നാസറും മെസിയുടെ ഇന്റർ മയാമിയും; റിപ്പോർട്ട്
Football
ഡോർട്മുണ്ട് ഇതിഹാസത്തെ റാഞ്ചാനൊരുങ്ങി റൊണാൾഡോയുടെ അൽ നാസറും മെസിയുടെ ഇന്റർ മയാമിയും; റിപ്പോർട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 12th May 2024, 9:03 am

ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ ജര്‍മന്‍ സൂപ്പര്‍ താരം മാര്‍ക്കോ റൂയിസിനെ സൈന്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍ ഒരുങ്ങുന്നു. എസെന്‍ഷ്യല്‍ സ്‌പോര്‍ട്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം ലയണല്‍ മെസിയുടെ ഇന്റര്‍ മയാമിയാണ് സ്വന്തമാക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് എന്നും എന്നാല്‍ സൗദി വമ്പന്‍മാരായ അല്‍ നസര്‍ ലേലത്തില്‍ പങ്കെടുത്തു എന്നുമാണ് പറയുന്നത്.

ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ മഞ്ഞകുപ്പായത്തില്‍ നീണ്ട 12 വര്‍ഷത്തോളം കളിച്ച മാര്‍ക്കോ റൂയിസ് ഈ സീസണ്‍ അവസാനിക്കുന്നതോടുകൂടി ക്ലബ്ബ് വിടുമെന്ന് ഔദ്യോഗികമായി അറിയിച്ചിരുന്നു.

ജര്‍മന്‍ വമ്പന്മാര്‍ക്കൊപ്പം അവിസ്മരണീയമായ ഒരു കരിയറാണ് റൂയിസ് കെട്ടിപ്പടുത്തിയര്‍ത്തിയത്. 2012ല്‍ ബൊറൂസിയ മൊഞ്ചന്‍ഗ്ലാഡ് ബാച്ചില്‍ നിന്നുമാണ് റൂയിസ് സിഗ്‌നല്‍ ഇടുന പാര്‍ക്കില്‍ എത്തുന്നത്. ഡോര്‍മുണ്ടിനൊപ്പം 426 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ റോയിസ് 169 ഗോളുകളും 130 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം ഡോര്‍ട്മുണ്ട് ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലേക്ക് മുന്നേറിയിരുന്നു. നീണ്ട 11 വര്‍ഷങ്ങള്‍ക്ക് ശേഷം ആയിരുന്നു ഡോര്‍ട്മുണ്ട് ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ എത്തുന്നത്.

ജൂണ്‍ രണ്ടിന് ഇംഗ്ലണ്ടിലെ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡാണ് ഡോര്‍ട്മുണ്ടിന്റെ എതിരാളികള്‍. ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ആയിരിക്കും മാര്‍ക്കോ റൂയിസിന്റെ ഡോര്‍ട്മുണ്ടിനൊപ്പമുള്ള അവസാന മത്സരം ആയിരിക്കും ഇത്.

Content Highlight: Reports says Al Nassr Interest Sign Marco Rues