ഒട്ടും പ്രതീക്ഷയില്ലാതെ തിയേറ്ററുകളിലെത്തി പ്രേക്ഷകര്‍ക്ക് മികച്ച അനുഭവം നല്‍കിയ ചിത്രമായിരുന്നു നാഗ് അശ്വിന്‍ സംവിധാനം ചെയ്ത കല്‍ക്കി 2898 എ.ഡി. പ്രഭാസ്, ദീപിക പദുകോണ്‍, അമിതാഭ് ബച്ചന്‍, കമല്‍ ഹസന്‍, വിജയ് ദേവരകൊണ്ട തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രത്തിന് വലിയ വിജയമാണ് തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്.
600 കോടി ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രം 1100 കോടിയിലധികം നേടിയായിരുന്നു തിയേറ്റര്‍ വിട്ടത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ്ങ് ഫെബ്രുവരിയില്‍ ആരംഭിക്കുമെന്ന് നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ചിത്രത്തില്‍ സം 80 അഥവാ സുമതി എന്ന കഥാപാത്രമായി എത്തിയ ദീപിക പദുകോണ്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ നിന്നും പിന്മാറുന്നുവെന്ന വാര്‍ത്ത വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.
കല്‍ക്കി 2898 എ.ഡി. Photo: Vyjayanthi Network
നിര്‍മാതാക്കാളുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നായിരുന്നു താരത്തിന്റെ പിന്മാറ്റം. ഇതിന് പിന്നാലെ ബോളിവുഡിലെ മറ്റൊരു മുന്‍നിര നായികയായ പ്രിയങ്ക ചോപ്ര ദീപികക്ക് പകരമെത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അണിയറപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഇതു സംബന്ധിച്ച് സ്ഥിരീകരണമൊന്നും ലഭിച്ചിരുന്നില്ല.
എന്നാല്‍ ഇപ്പോഴിതാ ദീപികക്ക് പകരം പ്രിയങ്കയല്ല പ്രേക്ഷകരുടെ ഇഷ്ടനടിയായ സായ് പല്ലവിയായിരിക്കും വേഷമിടുക എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച സ്ഥിരീകരണമൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. രണ്‍വീര്‍ കപൂര്‍ നായകനാകുന്ന ബ്രഹ്‌മാണ്ഡ ചത്രം രാമായണയില്‍ സീത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും സായ് പല്ലവിയാണെന്ന് നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
അതേസമയം ദീപികക്ക് പകരം സുമതി എന്ന കഥാപാത്രമായല്ല താരമെത്തുകയെന്നും ചിത്രത്തില്‍ പുതിയൊരു കഥാപാത്രമായിട്ടായിരിക്കും സായിയുടെ വരവെന്നുമുള്ള തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമാണ്. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ താരത്തെ സമീപിച്ചതായി എന്‍.ഡി.ടി.വി തെലുങ്കു റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെയാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നത്.
മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്ത കല്‍ക്കി 2898 തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം പ്രഭാസിന്റെ കരിയറിലെ വിജയ ചിത്രമായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഷൂട്ടിങ് ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പിന്നീട് ഫെബ്രുവരിയിലേക്ക് മാറ്റുകയായിരുന്നു.
Content Highlight: Reports of say Pallavi replaces Deepika in kalki 2
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.