ചെല്‍സിയില്‍ നിന്ന് ബാഴ്‌സയിലേക്ക്, കൂടുമാറ്റത്തിനൊരുങ്ങി ഇറ്റാലിയന്‍ താരം
football news
ചെല്‍സിയില്‍ നിന്ന് ബാഴ്‌സയിലേക്ക്, കൂടുമാറ്റത്തിനൊരുങ്ങി ഇറ്റാലിയന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 18th September 2022, 10:58 pm

സമ്മര്‍ സീസണില്‍ ഫുട്ബോള്‍ താരങ്ങള്‍ കൂടൊഴിഞ്ഞ് കൂടുമാറുന്നത് പതിവ് കാഴ്ചയാണ്. ആരാധകരെ അമ്പരപ്പിച്ചുകൊണ്ടാണ് മിക്ക ട്രാന്‍സ്ഫറും നടക്കാറുള്ളത്. അത്തരത്തിലൊരു കൂടുമാറ്റം ബാഴ്സലോണയില്‍ നടക്കാന്‍പോകുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

അടുത്ത സമ്മര്‍ സീസണില്‍ ചെല്‍സി താരം ജോര്‍ജിഞ്ഞോയെ ഫ്രീ ട്രാന്‍സ്ഫറിലൂടെ ബാഴ്‌സ സ്വന്തമാക്കാനൊരുങ്ങുമെന്നാണ് റിപ്പോര്‍ട്ട്. താരത്തിന്റെ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജ് കരാര്‍ അവസാനിക്കാന്‍ 10 മാസം കൂടി ബാക്കി നില്‍ക്കെയാണ് തീരുമാനം. പുതിയ നിബന്ധനകള്‍ സ്റ്റാംഫോര്‍ഡ അംഗീകരിക്കുന്നില്ലെങ്കില്‍ ജനുവരി മുതല്‍ വിദേശ ക്ലബ്ബുകളുമായി അദ്ദേഹം സന്ധിയിലേര്‍പ്പെടും.

ജോര്‍ജിഞ്ഞോ

35 കാരനായ സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സിന് പകരക്കാരനായിട്ടായിരിക്കും ജോര്‍ജീഞ്ഞോ ബാഴ്‌സയിലെത്തുന്നത്.
2018ല്‍ 57 മില്യണ്‍ പൗണ്ടിനാണ് ജോര്‍ജീഞ്ഞോ നാപ്പോളിയില്‍ നിന്ന് ചെല്‍സിയിലെത്തിയത്.

മൗറിസിയോ സാരിയുടെ ദത്ത് പുത്രനായി അറിയപ്പെട്ടിരുന്ന ജോര്‍ജീഞ്ഞോ തന്റെ മോശം പ്രകടനം കൊണ്ട് ധാരാളം ഹേറ്റേഴ്‌സിനെ സമ്പാദിച്ചിരുന്നു. രണ്ടായിരത്തോളം മത്സരങ്ങളില്‍ ബൂട്ടുക്കെട്ടിയിട്ടുങ്കെലും താരത്തിന് ഒരു അസിസ്റ്റ് പോലും നേടാനായിരുന്നില്ല. നാനാഭാഗത്ത് നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നെങ്കിലും ജോര്‍ജീഞ്ഞോ കുപിതനാവുകയോ തന്റെ ആത്മവിശ്വാസം വെടിയുകയോ ചെയ്തിരുന്നില്ല. തുടര്‍ന്ന് ആരാധകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ താരത്തിനായിരുന്നു.

CONTEN HIGHLIGHTS:  reported that Barca is going to acquire Chelsea star Jorginho on a free transfer in the next summer season