2021 മുതൽ കേരളത്തിലെ വിമാനത്താവളങ്ങളിൽനിന്നും പിടിച്ചെടുത്തത് 1300 കോടിയോളം വിലവരുന്ന സ്വർണം; ഏറ്റവും കൂടുതൽ കൊച്ചിയിൽ
Kerala
2021 മുതൽ കേരളത്തിലെ വിമാനത്താവളങ്ങളിൽനിന്നും പിടിച്ചെടുത്തത് 1300 കോടിയോളം വിലവരുന്ന സ്വർണം; ഏറ്റവും കൂടുതൽ കൊച്ചിയിൽ
മുഹമ്മദ് നബീല്‍
Friday, 13th February 2026, 12:26 pm

തിരുവനന്തപുരം: കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്നും കസ്റ്റംസ് 2021 ജനുവരി മുതൽ 2025 ഒക്ടോബർ വരെ പിടിച്ചെടുത്തത് 1277 കോടിരൂപയുടെ സ്വർണം.

ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് പുറത്തുവിട്ട കണക്കനുസരിച്ച് ആകെ 2339 കേസുകളിൽ 935 കേസുകളും കൊച്ചിയിൽ നിന്നാണ്.

കസ്റ്റംസ് വകുപ്പ് കണക്കാക്കുന്ന താരിഫിന്റെ അടിസ്ഥാനത്തിലാണ് പിടിച്ചെടുത്ത സ്വർണത്തിന്റെ മൂല്യം. എന്നാൽ വിപണിമൂല്യം വച്ച് കണക്കാക്കിയാൽ ഇത് 3000 കോടിയിലതികം വരും.

കേന്ദ്ര സർക്കാർ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 18.45 ശതമാനമായി ഉയർത്തിയ 2022 ലാണ് ഏറ്റവും കൂടുതൽ സ്വർണക്കടത്തുനടന്നിട്ടുള്ളത്, ഈ കാലയളവിൽ 771 കേസുകളിൽനിന്നായി 678 കോടി രൂപയുടെ സ്വർണം പിടിച്ചെടുത്തു.

2021 ലെ സ്വർണക്കടത്തുമായി താരതമ്യം ചെയ്യുമ്പോൾ 2022 ൽ 315 ശതമാനത്തിന്റെ വർധനവാണുണ്ടായിട്ടുള്ളത്.

അതേസമയം കേന്ദ്രം നികുതി 6 ശതമാനമായികുറച്ച 2024 ൽ കേസുകളുടെയെണ്ണം വളരെയധികം കുറവാണെന്നും ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.

2025 ലും കേസുകളിൽ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട്, ആകെ 55 കേസുകളിൽനിന്നായി 22 കോടിയുടെ സ്വർണമാണ് ഈ കാലയളവിൽ പിടിച്ചെടുത്തത്.

സ്വർണക്കടത്തിലൂടെ ലഭിക്കുന്ന ലാഭം കുറഞ്ഞതിനാലാണ് കടത്ത് കുറഞ്ഞെതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നത്.

2024 ന് മുമ്പ് ഒരുകിലോ സ്വർണം കടത്തിയാൽ പത്തുലക്ഷം രൂപയുടെ നികുതിവെട്ടികാൻ സാധിച്ചിരുന്നിടത് ഇപ്പോൾ രണ്ടര ലക്ഷം മാത്രമായി ചുരുങ്ങിയെന്ന് കസ്റ്റംസ് വൃത്തങ്ങൾ പറയുന്നു.

പിടിക്കപ്പെടാനുള്ള സാധ്യത കൂടുതലും ലാഭം കുറവുമായതിനാൽ ഇപ്പോൾ കള്ളക്കടത്തുസംഘങ്ങൾ സ്വർണത്തെ ഉപേക്ഷിച്ചിരിക്കുകയാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

2021 മുതൽ വിമാനത്താവളങ്ങളിൽ നിന്നും പിടിച്ചെടുത്ത സ്വർണത്തിന്റെ കണക്ക്

വിമാനത്താവളം – കേസുകൾ

കൊച്ചി – 935
കോഴിക്കോട് – 709
കണ്ണൂർ – 379
തിരുവനതപുരം – 317

Content Highlight: report on gold smuggling cases in Kerala

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം