തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത് മോഹന്‍ലാലും ശോഭനയും അഭിനയിച്ച ചിത്രമായിരുന്നു തുടരും. ചിത്രം റിലീസാകുന്നതിന് മുമ്പ് പുറത്ത് വന്ന പോസ്റ്ററുകളിലൊന്നായിരുന്നു സ്‌പെന്‍ഡര്‍ ബൈക്കില്‍ മോഹന്‍ലാലും ഷൈജു അടിമാലിയും പോകുന്നത്.
സിനിമ പുറത്തിറങ്ങിയപ്പോള്‍ അതിലും ആ സീന്‍ കാണാന്‍ സാധിക്കും. ഇപ്പോള്‍ ആ സീന്‍ ഷൂട്ട് ചെയ്തപ്പോഴുണ്ടായ രസകരമായ അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് രഞ്ജിത്ത് രജപുത്ര.
ആ റോഡ് സീന്‍ ഷൂട്ട് ചെയ്യുന്നിടത്തേക്ക് കാരവാന് വരാന്‍ പറ്റില്ലെന്നും ആറ് കിലോമീറ്റര്‍ ദൂരെയാണ് കാരവാന്‍ നിര്‍ത്തിയിട്ടിരിക്കുന്നതെന്നും രഞ്ജിത്ത് പറയുന്നു.
മഴ പെയ്തപ്പോള്‍ എല്ലാവരോടും കാരവാനില്‍ കയറി ഇരുന്നോ എന്ന് പറഞ്ഞുവെന്നും ആ സമയത്ത് അവിടെ ഷൈജു മാത്രമാണ് ആര്‍ട്ടിസ്റ്റ് ആയിട്ട് ഉണ്ടായിരുന്നുള്ളുവെന്നും ബാക്കി എല്ലാവരും ഷിഫ്റ്റ് ചെയ്തപ്പോള്‍ ഷൈജു മാത്രം കാരവാനില്‍ ആയിപ്പോയെന്നും രഞ്ജിത്ത് പറഞ്ഞു.
എല്ലാവരും വന്ന് ഷോട്ട് റെഡിയായി ബൈക്ക് വന്നോ എന്ന് പറഞ്ഞപ്പോഴാണ് ഷൈജു എവിടെയെന്ന് എല്ലാവരും തിരയുന്നത് എന്നും രഞ്ജിത്ത് പറയുന്നു.
അപ്പോള്‍ താനും മോഹന്‍ലാലും ബൈക്കില്‍ ഒരു കുടയും പിടിച്ച് നില്‍ക്കുകയായിരുന്നെന്നും മോഹന്‍ലാല്‍ ചീത്ത പറയുമോ എന്ന പേടിയിലാണ് ഷൈജു വരുന്നതെന്നും രഞ്ജിത്ത് പറഞ്ഞു.
എന്നാല്‍ ഷൈജു വന്നപ്പോള്‍ വാ, വാ… കയറ് എന്നാണ് പറഞ്ഞതെന്നും കയറിക്കഴിഞ്ഞപ്പോള്‍ ‘ മോനേ പിടിച്ചിരുന്നോണേ, നമ്മള്‍ നൂറേ നൂറ്റിപ്പത്തില്‍ പോകുവാണെ’ എന്നാണ് മോഹന്‍ലാല്‍ പറഞ്ഞതെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു. വണ്‍ ടു ടോക്‌സിനോട് സംസാരിക്കുകയായിരുന്നു രഞ്ജിത്ത്.
‘റോഡ് ഷൂട്ട് ചെയ്യുന്നിടത്തേക്ക് കാരവാന് വരാന്‍ പറ്റില്ല. 6 കിലോമീറ്റര്‍ ദൂരെയാണ് കാരവാന്‍ നിര്‍ത്തിയിട്ടിരിക്കുന്നത്. മഴ പെയ്തപ്പോള്‍ എല്ലാവരോടും കാരവാനില്‍ കയറി ഇരുന്നോളാന്‍ പറഞ്ഞു. അപ്പോള്‍ ഷൈജു മാത്രമാണ് ആര്‍ട്ടിസ്റ്റ് ആയിട്ട് ഉണ്ടായിരുന്നുള്ളു. ബാക്കി എല്ലാവരും ഷിഫ്റ്റ് ചെയ്തു. കാരവാനില്‍ ഷൈജു മാത്രമായിപ്പോയി.
എല്ലാവരും വന്നു, ഷോട്ട് റെഡിയായി. ബൈക്ക് വന്നോ എന്ന് പറയുമ്പോഴാണ് എല്ലാവരും തിരയുന്നത് ഷൈജു എന്തിയേ എന്ന്. ഇനി ഷൈജു ആറ് കിലോമീറ്റര്‍ അപ്പുറത്ത് നിന്ന് വരണം.
മഴ പെയ്‌തോണ്ടിരുന്നപ്പോള്‍ ഇതേ ബൈക്കില്‍ ഒരു കുടയും പിടിച്ച് ഞാനും ചേട്ടനും (മോഹന്‍ലാല്‍) നില്‍ക്കുവാണ്. അപ്പോള്‍ ഈ ഷൈജുവിന്റെ ഒരു വരവുണ്ട്. ലാലേട്ടന്‍ വഴക്ക് പറയുമോ എന്ന പേടിയിലാണ് വരുന്നത്. എത്രയോ സമയമായിട്ട് നില്‍ക്കുകയാണ്. ഷൈജു വന്നപ്പോള്‍ ലാലേട്ടന്‍ ‘വാ, വാ… കേറ്’ എന്ന് പറഞ്ഞു. കയറിക്കഴിഞ്ഞപ്പോള്‍ ലാലേട്ടന്‍ പറഞ്ഞു ‘ മോനേ പിടിച്ചിരുന്നോണേ, നമ്മള്‍ നൂറേ നൂറ്റിപ്പത്തില്‍ പോകുവാണെ’ എന്ന്,’ രഞ്ജിത്ത് പറയുന്നു.
Content Highlight: Rejaputhra Ranjith Talking About Mohanlal and Shyju Adimali