| Saturday, 20th June 2015, 9:14 pm

തലശ്ശേരി സ്‌പെഷ്യല്‍ കോഴിക്കാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തലശ്ശേരിക്ക് നിരവധി സ്‌പെഷ്യല്‍ വിഭവങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് കോഴിക്കാല്‍. വളരെ സ്വാദേറിയ ഒരു വിഭവമാണിത്.

ചേരുവകള്‍

കപ്പ ( നീളത്തില്‍ അരിഞ്ഞത്)- 250 ഗ്രാം
മുളക്‌പൊടി- 1 ടീസ്പൂണ്‍
കുരുമുളക്‌പൊടി- 1/4 ടീസ്പൂണ്‍
മല്ലിപ്പൊടി- 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1/4 ടീസ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി-പച്ചമുളക് പേസ്റ്റ്- 1 ടീസ്പൂണ്‍
അരിപ്പൊടി- 5 ടീസ്പൂണ്‍
റൊട്ടിപ്പൊടി- 3 ടീസ്പൂണ്‍
കറിവേപ്പില- 2 തണ്ട്
വെളിച്ചെണ്ണ- ആവശ്യത്തിന്
വെള്ളം- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചേരുവകളല്ലാം നന്നായി യോജിപ്പിച്ച് 15 മിനിറ്റ് നേരം മാറ്റിവെയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കിയതിന് ശേഷം കപ്പ കുറച്ച് കുറച്ചായി പൊരിച്ചെടുക്കുക.

We use cookies to give you the best possible experience. Learn more