| Monday, 27th April 2026, 9:55 pm

ദല്‍ഹിയെ മുട്ടുകുത്തിച്ചപ്പോള്‍ കരഞ്ഞത് മുംബൈ; വമ്പന്‍ റെക്കോഡുമായി ബെംഗളൂരുവിന്റെ പടയോട്ടം

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ബെംഗളൂരു ദല്‍ഹിയെ ആദ്യം ബാറ്റിങ്ങിന് അയച്ചു. എന്നാല്‍ 16.3 ഓവറില്‍ 75 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു ദല്‍ഹി. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ബെംഗളൂരുവിന് സാധിച്ചിരിക്കുകയാണ്.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ എതിരാളികളെ 100 റണ്‍സിനുള്ളില്‍ പിടിച്ചുകെട്ടുന്ന ടീമാകാനാണ് ബെംഗളൂരുവിന് സാധിച്ചത്. ഈ നേട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ മറികടന്നാണ് ബെംഗളൂരു ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ എതിരാളികളെ 100 റണ്‍സിനുള്ളില്‍ പിടിച്ചുകെട്ടുന്ന ടീം

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 9*

മുംബൈ ഇന്ത്യന്‍സ് – 8

ചെന്നൈ സൂപ്പര്‍ കിങ്‌സ് – 7

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 6

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 4

പഞ്ചാബ് കിങ്‌സ് – 4

രാജസ്ഥാന്‍ റോയല്‍സ് – 4

ദല്‍ഹി ക്യാപ്പിറ്റല്‍സ് – 2

ഗുജറാത്ത് ടൈറ്റന്‍സ് – 1

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 0

സൂപ്പര്‍ പേസര്‍മാരായ ഭുവനേശ്വര്‍ കുമാറിന്റെയും ജോഷ് ഹേസല്‍വുഡ്ഡിന്റെയും മിന്നല്‍ സ്‌പെല്ലിന് മുന്നില്‍ മുട്ടുകുത്തുകയായിരുന്നു ദല്‍ഹി. മത്സരത്തിലെ പവര്‍പ്ലെയില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സ് മാത്രമായിരുന്നു ദല്‍ഹിയുടെ പക്കലുണ്ടായിരുന്നത്. ഇത് ഐ.പി.എല്ലിലെ ഏറ്റവും ചെറിയ പവര്‍പ്ലേ സ്‌കോര്‍ കൂടിയാണ്.

സഹില്‍ പരാഖ് (0), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (5), അക്‌സര്‍ പട്ടേല്‍ (0) എന്നിവരെ ഭുവി മടക്കിയപ്പോള്‍ കെ.എല്‍. രാഹുല്‍ (1), സമീര്‍ റിസ്‌വി (0), നിതീഷ് റാണ (1), അഭിഷേക് പോരല്‍ (30) എന്നിവരെ ഹേസല്‍വുഡ്ഡും കൂടാരം കയറ്റി. അഭിഷേക് പോരലായിരുന്നു ദല്‍ഹി നിരയിലെ ടോപ് സ്‌കോറര്‍.

19 റണ്‍സ് നേടിയ ഡേവിഡ് മില്ലറിനെ റാസിക് സലാമായിരുന്നു പുറത്താക്കിയത്. ശേഷിച്ച വിക്കറ്റ് ക്രുണാല്‍ പാണ്ഡ്യയും സുയാഷ് ശര്‍മയും നേടി.

Content Highlight: RCB In Great Record Achievement In IPL

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more