ഇതിഹാസമേ... നിങ്ങള്‍ സേഫല്ല; വമ്പന്‍ നേട്ടം കൊയ്യാന്‍ ജഡേജ!
Cricket
ഇതിഹാസമേ... നിങ്ങള്‍ സേഫല്ല; വമ്പന്‍ നേട്ടം കൊയ്യാന്‍ ജഡേജ!
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 27th July 2025, 9:40 pm

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റ് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തിലെ അഞ്ചാം ദിനം പുരോഗമിക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ഇന്ത്യ 125 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സാണ് നേടിയത്.

ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ ഉയര്‍ത്തിയ 669 റണ്‍സ് മറികടന്നില്ലെങ്കിലും ലീഡിന് വേണ്ടി പൊരുതുന്ന ഇന്ത്യക്ക് ഇന്നത്തെ ദിവസം പിടിച്ചു നിന്നാല്‍ മത്സരം സമനിലയിലാക്കാന്‍ സാധിക്കും. അതേസമയം ഇന്ത്യയെ ഓള്‍ഔട്ട് ചെയ്താല്‍ ഇംഗ്ലണ്ടിന് വിജയം നേടാനും സാധിക്കും. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 358 റണ്‍സായിരുന്നു നേടാന്‍ സാധിച്ചത്.

നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി ക്രീസിലുള്ളത് വാഷിങ്ടണ്‍ സുന്ദറും രവീന്ദ്ര ജഡേജയുമാണ്. ഇരുവരും ഇന്ത്യയ്ക്ക് വേണ്ടി അര്‍ധ സെഞ്ച്വറി നേടിയാണ് മിന്നും പ്രകടനം നടത്തുന്നത്. 154 പന്തില്‍ നിന്ന 67 റണ്‍സാണ് വാഷിങ്ടണ്‍ നേടിയത്. ജഡേജ 129 പന്തില്‍ നിന്ന് 65 റണ്‍സും നേടി. ഇതോടെ ഇംഗ്ലണ്ടില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കാനും ജഡ്ഡുവിന് സാധിച്ചിരുന്നു.

കൂടാതെ ഒരു തകര്‍പ്പന്‍ റെക്കോഡും സ്വന്തമാക്കാനും ജഡ്ഡുവിന് സാധിച്ചിരുന്നു. ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ആറാം നമ്പറിലോ അതില്‍ താഴെയോ ബാറ്റ് ചെയ്ത് ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടുന്ന താരം എന്ന നേട്ടമാണ് ജഡേജ സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ ഇതിഹാസ താരം ഗാരി സോബോഴ്‌സിനൊപ്പമെത്താനും ജഡ്ഡുവിന് സാധിച്ചു. ഇനി ഇംഗ്ലണ്ടില്‍ ഒരു അര്‍ധ സെഞ്ച്വറി കൂടി നേടിയാല്‍ താരത്തിന് ജഡേജക്ക് സോബേഴ്‌സിനെ മറികടക്കാനും സാധിക്കും.

ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ആറാം നമ്പറിലോ അതില്‍ താഴെയോ ബാറ്റ് ചെയ്ത് ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടുന്ന താരങ്ങള്‍, എണ്ണം, വര്‍ഷം

ഗാരി സോബേഴ്‌സ് – 5 – 1966

രവീന്ദ്ര ജഡേജ – 5 – 2025

ജെഫ് ഡുജോണ്‍ – 4 – 1988

ടോം ബ്ലണ്ടല്‍ – 4 – 2022

അതേസമയം ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത് ഓപ്പണര്‍ കെ.എല്‍ രാഹുലും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലുമാണ്. രാഹുല്‍ 238 പന്തില്‍ എട്ട് ഫോര്‍ ഉള്‍പ്പെടെ 90 റണ്‍സും ഗില്‍ 238 പന്തില്‍ നിന്ന് 12 ഫോര്‍ ഉള്‍പ്പെടെ 103 റണ്‍സും നേടി മിന്നിത്തിളങ്ങിയാണ് പുറത്തായത്. 0/2 എന്ന നിലയില്‍ യശസ്വി ജെയ്‌സ്വാളിനെയും സായി സുദര്‍ശനെയും നഷ്ടപ്പെട്ട ഇന്ത്യയെ കരകയറ്റിയ മികച്ച കൂട്ടുകെട്ടായിരുന്നു ഗില്ലിന്റെയും രാഹുലിന്റെയും.

Content Highlight: Ravindra Jadeja In Great Record Achievement In England Test Series