2025ലെ ഏഷ്യാ കപ്പ് ആരംഭിക്കാന്‍ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രമാണുള്ളത്. ഇതോട ക്രിക്കറ്റ് പ്രേമികള്‍ വലിയ ആവേശത്തിലാണ്. ടൂര്‍ണമെന്റിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ ടീമും. 15 അംഗ സ്‌ക്വാഡുമായി ദുബായില്‍ ഇന്ത്യ പരിശീലന സെഷന്‍ തുടരുകയാണ്. ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനെയും വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിനെയുമാണ് ഇന്ത്യ തെരഞ്ഞടുത്തത്.
‘കുല്‍ദീപ് ഇപ്പോള്‍ തന്റെ ഏറ്റവും മികച്ച ഫോമിലാണെന്ന് തോന്നുന്നു. ഐ.പി.എല്ലില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചു, നിര്‍ഭാഗ്യവശാല്‍ ഇംഗ്ലണ്ടിലെ ടെസ്റ്റുകളില്‍ ഇന്ത്യയുടെ സാഹചര്യങ്ങളും കരുത്തും കാരണം ടീമില്‍ ഇടം നേടാന്‍ അവന് കഴിഞ്ഞില്ല. പക്ഷേ ഏഷ്യാ കപ്പില്‍ വരുണിനും അക്സര്‍ പട്ടേലിനുമൊപ്പം അദ്ദേഹം ഒരു നിര്‍ണായക ഘടകമായിരിക്കും,’ രവി ശാസ്ത്രി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ടി-20യില്‍ ഇന്ത്യയ്ക്ക് വേണ്ടി 2017ല്‍ അരങ്ങേറ്റം നടത്തിയ കുല്‍ദീപ് 40 മത്സരങ്ങളാണ് കളിച്ചത്. 69 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയതും. 5/ 17 എന്ന മികച്ച ബൗളിങ് പ്രകടനവും ചൈന മാന്‍ ബൗളര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തില്‍ 113 മത്സരങ്ങളില്‍ നിന്ന് 181 വിക്കറ്റുകളും സ്പിന്നര്‍ നേടി.