എല്ലാവര്‍ക്കും ഇന്ത്യന്‍ ടീമില്‍ അവസരമില്ലാത്തപ്പോള്‍ എന്തിന് വിദേശ ലീഗുകളില്‍ നിന്ന് തടയണം? ശാസ്ത്രി
Cricket
എല്ലാവര്‍ക്കും ഇന്ത്യന്‍ ടീമില്‍ അവസരമില്ലാത്തപ്പോള്‍ എന്തിന് വിദേശ ലീഗുകളില്‍ നിന്ന് തടയണം? ശാസ്ത്രി
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 16th October 2025, 8:56 pm

ഇന്ത്യ വലിയൊരു രാജ്യമാണെന്നും ഒരു താരത്തിന് ടെസ്റ്റ് ടീമില്‍ എത്താന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ എന്തിന് അവരെ വിദേശ ലീഗുകളില്‍ നിന്ന് തടയണമെന്നും മുന്‍ ഇന്ത്യന്‍ കോച്ചായ രവി ശാസ്ത്രി. ബിഗ് ബാഷ് ലീഗ് പോലുള്ള ടൂര്‍ണമെന്റില്‍ കളിച്ച് ലഭിക്കുന്ന അനുഭവം താരങ്ങള്‍ക്ക് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. വില്ലോ ടോക്കില്‍ സംസാരിക്കുകയായിരുന്നു ശാസ്ത്രി.

‘കഴിവുള്ള എല്ലാ താരങ്ങള്‍ക്കും ഇന്ത്യന്‍ ടീമില്‍ എത്താനും കളിക്കാനും ഉള്ള അവസരം ലഭിക്കില്ല. അപ്പോള്‍ എന്തിന് അവരെ ബിഗ് ബാഷ് ലീഗ് പോലുള്ള വിദേശ ടൂര്‍ണമെന്റുകളില്‍ കളിക്കുന്നത് തടയണം? അവര്‍ക്ക് സി ലെവല്‍ അല്ലെങ്കില്‍ ഡി ലെവല്‍ കരാറില്‍ നല്‍കി മറ്റ് ലീഗുകളില്‍ കളിച്ച് അനുഭവങ്ങള്‍ നേടാന്‍ അനുവദിക്കണം.

യുവതാരങ്ങള്‍ക്ക് ലോകോത്തര താരങ്ങളുമായി ഫീല്‍ഡ് പങ്കിടാന്‍ ഐ.പി.എല്‍ അവസരം നല്‍കിയിരുന്നു. അതുപോലെ, വിദേശ ലീഗുകള്‍ ലഭിക്കുന്ന എക്‌സ്‌പോഷര്‍ താരങ്ങള്‍ക്ക് ഗുണം ചെയ്യും. കൂടാതെ, സമ്മര്‍ദങ്ങളെ നേരിടാന്‍ പഠിക്കാനും റിക്കി പോണ്ടിങ്, സ്റ്റീഫന്‍ ഫ്‌ലെമിങ് പോലുള്ള ലോകത്തോര താരങ്ങളുമായി ഇടപഴകാനും അവസരം നല്‍കും,’ ശാസ്ത്രി പറഞ്ഞു.

ഇത് അടിസ്ഥാനപരമായി ഒരു വിദ്യാഭ്യാസമാണെന്നും വിദേശത്ത് പോയി വിലമതിക്കാനാവാത്ത അനുഭവങ്ങള്‍ നേടുന്നതിനേക്കാള്‍ മികച്ച വഴിയില്ലെന്നും ശാസ്ത്രി പറഞ്ഞു. ക്രിക്കറ്റ് മാത്രമല്ല, മറ്റുള്ളവരുടെ സംസ്‌കാരവും സമീപനവും മനസിലാക്കാന്‍ കഴിയും. ഉദാഹരണത്തിന് വെസ്റ്റ് ഇന്‍ഡീസുകാര്‍ പരിശീലനം നടത്തുന്നതില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും ഓസ്‌ട്രേലിയകാര്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

The Indian player should have got the player of the tournament award; Ashwin said openly

വിദേശ ലീഗുകളില്‍ കളിക്കാന്‍ ഇന്ത്യന്‍ താരങ്ങളെ ബി.സി.സി.ഐ അനുവദിക്കുന്നില്ല. അന്താരാഷ്ട്ര – ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചവര്‍ക്ക് മാത്രമേ മറ്റ് ലീഗുകളില്‍ കളിക്കാന്‍ സാധിക്കുകയുള്ളൂ. അതിനാകട്ടെ, ബോര്‍ഡില്‍ നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.

ഇന്ത്യ സൂപ്പര്‍ താരമായ ആര്‍. അശ്വിന്‍ ഐ.പി.എല്ലില്‍ നിന്നും വിരമിച്ച് വിദേശ ലീഗുകളില്‍ കളിക്കാന്‍ പോകുന്നുവെന്ന് അറിയിച്ചിരുന്നു. താരം ബിഗ് ബാഷ് ലീഗിലെ ഒരു ടീമില്‍ ചേരുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ശാസ്ത്രിയുടെ പ്രസ്താവന.

Content Highlight: Ravi Shastri asks why restrict players from playing in foreign franchise leagues when everyone didn’t get chance in Indian Cricket Team