ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ഛായാഗ്രഹകന്മാരില്‍ ഒരാളാണ് രവി കെ. ചന്ദ്രന്‍. 1991ല്‍ കിലുക്കാംപെട്ടി എന്ന ചിത്രത്തിലൂടെയാണ് രവി സിനിമാലോകത്തേക്ക് കടന്നുവന്നത്. പിന്നീട് തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി നിരവധി ചിത്രങ്ങള്‍ക്ക് അദ്ദേഹം ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. സംവിധായകന്‍ എന്ന നിലയിലും രവി കെ. ചന്ദ്രന്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
കമല്‍ ഹാസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന തഗ് ലൈഫിന്റെ ഛായാഗ്രഹകന്‍ രവി കെ. ചന്ദ്രനാണ്. 21 വര്‍ഷത്തിന് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. കമല്‍ ഹാസന്‍ എന്ന നായകന്റെയും മണിരത്‌നം എന്ന സംവിധായകന്റെയും കൂടെ വര്‍ക്ക് ചെയ്യുമ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് രവി കെ. ചന്ദ്രന്‍.
കമല്‍ ഹാസനുമൊത്ത് വര്‍ക്ക് ചെയ്യുമ്പോള്‍ അധികം ഏഫര്‍ട്ടുകള്‍ വേണ്ടി വരില്ലെന്ന് രവി കെ. ചന്ദ്രന്‍ പറഞ്ഞു. ക്യാമറ ഓണ്‍ ചെയ്ത് വെച്ച് കഴിഞ്ഞാല്‍ നമുക്ക് വേണ്ടത് ലഭിക്കുമെന്നും കൂടുതല്‍ എഫക്ടുകള്‍ അതിലേക്ക് ചേര്‍ക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമല്‍ ഹാസനും മോഹന്‍ലാലും അക്കാര്യത്തില്‍ സമന്മാരാണെന്നും അദ്ദേഹം പറയുന്നു.
ദൃശ്യം എന്ന സിനിമയില്‍ ക്യാമറ കൊണ്ട് അധികം വര്‍ക്കുകള്‍ ഇല്ലെന്നും മോഹന്‍ലാല്‍ എന്ന നടന്റെ പ്രകടനം മാത്രമാണ് കാണാന്‍ സാധിക്കുകയെന്നും രവി കെ. ചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. രണ്ട് പേരും ക്യാമറക്ക് മുന്നില്‍ അത്ഭുതപ്പെടുത്തുന്ന നടന്മാരാണെന്നും അദ്ദേഹം പറഞ്ഞു. ഗലാട്ടാ പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് രവി കെ. ചന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്.
‘തഗ് ലൈഫില്‍ ക്യാമറ കൊണ്ട് അധികം മാജിക്കുകള്‍ കാണിക്കേണ്ടി വന്നിട്ടില്ല. കാരണം, കമല്‍ ഹാസന്‍ എന്ന വലിയൊരു നടനാണ് നമുക്ക് കിട്ടിയത്. ക്യാമറ ഓണ്‍ ചെയ്ത് വെക്കുക. ബാക്കി അദ്ദേഹം നോക്കിക്കോളും. ഇന്ത്യന്‍ സിനിമയില്‍ അതുപോലെ വിസ്മയിപ്പിക്കുന്ന കുറച്ച് നടന്മാരേയുള്ളൂ. അതിലൊരാളാണ് അദ്ദേഹം.
കമല്‍ ഹാസനായാലും മോഹന്‍ലാലായാലും ഇതേ കാര്യം തന്നേയേ നമുക്ക് ചെയ്യാനുള്ളൂ. ദൃശ്യം എന്ന സിനിമ എടുത്തു നോക്കൂ. അതില്‍ ക്യാമറ വെച്ച് അധികം എഫക്ടുകളില്ല. മോഹന്‍ലാല്‍ എന്ന നടന്റെ ചെറിയ ചില എക്‌സ്പ്രഷനുകള്‍ പോലും നമ്മളെ അത്ഭുതപ്പെടുത്തി. അതിന്റെ റിസള്‍ട്ട് സിനിമയില്‍ കാണാനും സാധിക്കും. കമല്‍ ഹാസനും മോഹന്‍ലാലും ഇക്കാര്യത്തില്‍ സമന്മാരാണ്,’ രവി കെ. ചന്ദ്രന്‍ പറയുന്നു.
Content Highlight: Ravi K Chandran praises Mohanlal and Kamal Haasan’s performance in front of camera