| Monday, 20th October 2025, 8:47 am

അദ്ദേഹവുമായുള്ള സൗഹൃദത്തില്‍ നിന്നാണ് കഥ ലഭിക്കുന്നത്; പൊലീസിന്റെ അന്വേഷണവും കണ്ടെത്തലുകളും മാത്രമല്ല ഈ സിനിമ: രത്തീന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൊലീസും അവരുടെ അന്വേഷണവും കണ്ടെത്തലുകളും മാത്രമല്ല പാതിരാത്രിയെന്ന സിനിമയെന്ന് സംവിധായിക രത്തീന. തന്റെ ആദ്യസിനിമയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് പാതിരാത്രിയെന്നും അവര്‍ പറയുന്നു. പുഴുവിനുശേഷം ഒരു വെബ്സീരീസ് ഒരുക്കാന്‍ തയ്യാറാകുന്നതിനിടെ, ആകസ്മികമായാണ് ഈ സിനിമയുണ്ടാകുന്നതെന്നും രത്തീന പറഞ്ഞു.

‘പതിഞ്ഞതാളത്തില്‍ മുന്നോട്ടുപോകുന്ന ത്രില്ലറാണ് പാതിരാത്രി. ത്രില്ലര്‍ ഗണത്തില്‍ ഉള്‍പ്പെടുത്തുമ്പോഴും മറ്റൊരുപാട് തലങ്ങള്‍ കഥയ്ക്കുണ്ട്. ഷാഹി കബീറുമായുള്ള സൗഹൃദത്തില്‍നിന്നാണ് പാതിരാത്രിയുടെ കഥ ലഭി ക്കുന്നത്. പൊലീസ് കഥകള്‍ സിനിമയാക്കാനുള്ള താത്പര്യം ഷാഹിയോട് മുമ്പേ പറഞ്ഞിരുന്നു. അങ്ങനെയാണ് ഷാഹി ഇലവീഴാ പൂഞ്ചിറയുടെ തിരക്കഥാകൃത്ത് ഷാജി മാറാടിനെ പരിചയപ്പെടുത്തിയത്. നടന്ന സംഭവം മുന്‍നിര്‍ത്തി ഷാജി ഒരുക്കിയ കഥ യാണിത്,’ രത്തീന പറയുന്നു.

കഥയുടെ ഏതാണ്ടൊരു രൂപം മാത്രമേ ആദ്യം നവ്യയോട് സംസാരിക്കുമ്പോള്‍ കൈയിലുണ്ടായിരുന്നുള്ളുവന്നെും നവ്യക്ക് കഥ ഇഷ്ടപ്പെട്ടതോടെ കാര്യങ്ങള്‍ വേഗത്തിലായെന്നും രത്തീന പറയുന്നു. അടുത്തകാലത്ത്, വ്യക്തിപരമായി ഒരു പാട് കേസുകള്‍ കൈകാര്യം ചെയ്തിട്ടുള്ളതിനാല്‍ പൊലീസ് സ്റ്റേഷനിലെ രീതികളും കോടതി വ്യവഹാരവുമായെല്ലാം നല്ല പരിചയമാണെന്നും വ്യക്തിപരമായ ഈ അറിവുകളെല്ലാം സിനിമയ്ക്ക് സാഹായിച്ചിട്ടുണ്ടെന്നും രത്തീന കൂട്ടിച്ചേര്‍ത്തു.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ കെ.വി. അബ്ദുള്‍ നാസര്‍, ആഷിയ നാസര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ച ചിത്രത്തില്‍ നവ്യ നായര്‍, സൗബിന്‍ ഷാഹീര്‍, ആന്‍ആഗസ്റ്റിന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. ജേക്‌സ് ബിജോയ് ആണ് സിനിമയ്ക്ക് സംഗീതമൊരുക്കുന്നത്. ഷെഹ്നാദ് ഛാ.യാഗ്രരഹണെം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ്ങ് കൈകാര്യം ചെയ്തിരിര്രുന്നത് ശ്രീ ജിത്ത് സാരംഗാണ്.

Content highlight: Ratheena talks about the movie Patiratratri

We use cookies to give you the best possible experience. Learn more