ഇന്ത്യയ്ക്ക് മുന്‍തൂക്കമുണ്ടെന്ന് പാകിസ്ഥാനികള്‍ പറയുന്നുണ്ടെങ്കില്‍ അത് മനസിലാക്കാമെന്നും മുന്‍ ഇംഗ്ലണ്ട് താരങ്ങള്‍ മറ്റുള്ളവരുടെ കാര്യങ്ങളില്‍ അമിതമായി ഇടപെടാന്‍ ശ്രമിക്കുകയാണെന്നും ലത്തീഫ് പറഞ്ഞു. ഇന്ത്യയ്ക്ക് എല്ലാ പിന്തുണയും ലഭിക്കുന്നുണ്ടെങ്കില്‍ അത് എല്ലാവരും ഷെഡ്യൂള്‍ അംഗീകരിച്ചത് കൊണ്ടാണെന്നും പാകിസ്ഥാനികള്‍ ഒഴിവ് കഴിവ് പറയുന്നത് അസൂയ കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘കോട്ട് ബിഹൈന്‍ഡ്’ എന്ന യൂട്യൂബ് ഷോയിലാണ് മുന്‍ താരം അഭിപ്രായം പറഞ്ഞത്.

‘ഇന്ത്യയ്ക്ക് മുന്‍തൂക്കം ഉണ്ടെന്ന് നമ്മള് (പാകിസ്ഥാനികള്‍) പറയുന്നുണ്ടെങ്കില്‍, അത് മനസിലാക്കാം. എന്നാല്‍ മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങള്‍ ഇപ്പോള്‍ അതിനെക്കുറിച്ച് പുലമ്പുന്നത് എന്തുകൊണ്ടാണ്? അവര്‍ മറ്റുള്ളവരുടെ കാര്യങ്ങളില്‍ അമിതമായി ഇടപെടാന്‍ ശ്രമിക്കുകയാണ്.
ഇന്ത്യയ്ക്ക് എല്ലാ പിന്തുണയും ലഭിക്കുന്നുണ്ടെങ്കില്‍ അത് നിങ്ങള്‍ എല്ലാവരും ഷെഡ്യൂള്‍ അംഗീകരിച്ചത് കൊണ്ടാണ്. പാകിസ്ഥാനികള്‍ ഒഴിവ് കഴിവ് പറയുന്നത് അസൂയ കൊണ്ടാണ്. പക്ഷേ മറ്റു രാജ്യങ്ങള്‍ ഈ വിഷയത്തില്‍ വിലപിക്കരുത്,’ ലത്തീഫ് പറഞ്ഞു.
ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തതില്‍ പ്രശ്നങ്ങളുണ്ടെന്നും അതില്‍ എല്ലാ ക്രിക്കറ്റ് ബോര്‍ഡുകളുടെ പ്രതിനിധികളും കുറ്റക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ – ന്യൂസിലാന്‍ഡ് മത്സരം ഒരു ദിവസം മുമ്പേ കളിച്ചിരുന്നെങ്കില്‍, സെമിഫൈനല്‍ ലൈനപ്പ് എളുപ്പത്തില്‍ തീരുമാനിക്കപ്പെടുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അതെ, ഷെഡ്യൂളിങില്‍ പ്രശ്നമുണ്ടായിരുന്നു. മാര്‍ച്ച് 2 ശനിയാഴ്ച ദുബായില്‍ ഇന്ത്യ ന്യൂസിലാന്‍ഡുമായി കളിച്ച മത്സരം ഒരു ദിവസം മുമ്പേ കളിച്ചിരുന്നെങ്കില്‍, സെമിഫൈനല്‍ ലൈനപ്പ് എളുപ്പത്തില്‍ തീരുമാനിക്കപ്പെടുമായിരുന്നു. അത് ഐ.സി.സിയുടെയും എല്ലാ പങ്കാളികളുടെയും ഭാഗത്ത് നിന്നുമുള്ള ഒരു മണ്ടത്തരമായിരുന്നു.
ഷെഡ്യൂള്‍ പരിശോധിച്ച് തെറ്റ് കണ്ടെത്തുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടു. ഇപ്പോള്‍ നിങ്ങളുടെ ടീം പുറത്തായപ്പോള്‍, നിങ്ങള്‍ പുലമ്പുകയാണ്. ക്രിക്കറ്റ് ബോര്‍ഡുകളുടെ എല്ലാ പ്രതിനിധികളും അതില്‍ കുറ്റക്കാരാണ്. നല്ല സമയം ആസ്വദിക്കാന്‍ നിങ്ങള്‍ ഐ.സി.സി മീറ്റിങ്ങില്‍ പോകരുത്. നിങ്ങളുടെ ജോലി ശരിയായി ചെയ്യുക,’ ലത്തീഫ് പറഞ്ഞു.
Content Highlight: Rashid Latif about India playing in the same stadium