| Monday, 12th May 2025, 3:13 pm

വേടൻ വീഴാൻ കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട്, ഇതുകണ്ട് ചിരിക്കുന്നവരുണ്ടാകും: ബേബി ജീൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കേരളത്തിലെ അറിയപ്പെടുന്ന റാപ്പറാണ് ബേബി ജീന്‍. ഹബീഷ് റഹ്‌മാന്‍ എന്നാണ് ബേബി ജീനിന്റെ യഥാര്‍ത്ഥ പേര്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കായിലെ ‘ദുനിയാവില്‍ ആരാണ്ടാ’ എന്ന് തുടങ്ങുന്ന റാപ്പ് പാട്ട് കേരളത്തില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ വേടനെക്കുറിച്ച് സംസാരിക്കുകയാണ് ബേബി ജീന്‍.

വേടന്‍ എന്ത് ചെയ്തു എന്നുള്ളത് അല്ലെന്നും അത് ഇത്രമാത്രം ചര്‍ച്ചയാകാന്‍ വേടന്‍ വളര്‍ന്നു എന്നുള്ളതാണെന്നും ബേബി ജീന്‍ പറയുന്നു. കഞ്ചാവ് തുന്നിയിട്ട കുപ്പായം എന്നാണ് ഒരു വാര്‍ത്തയുടെ ഹെഡ്‌ലൈന്‍ എന്നും വേടന്‍ വീഴണമെന്ന് കാത്തിരിക്കുന്ന ഒരുപാട് പേരുണ്ടെന്നും അത് കണ്ട് ചിരിക്കുന്നവരും ഉണ്ടാകുമെന്നും ബേബി ജീന്‍ പറയുന്നു.

വേടന്‍ എന്നുള്ള കലാകാരന്റെ കലയും വരികളും ഇഷ്ടപ്പെടുന്നവരുണ്ടാകുമെന്നും ഇതുപോലെയുള്ള ഹെഡ്‌ലൈന്‍ ഇടുമ്പോള്‍ അത് ആര്‍ട്ടിനെയാണ് കളിയാക്കുന്നതെന്നും ബേബി ജീന്‍ അഭിപ്രായപ്പെട്ടു. അത് ചെയ്യരുതെന്നും ബേബി ജീന്‍ കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു ബേബി ജീന്‍.

‘വേടന്‍ എന്ത് ചെയ്തു എന്നുള്ളത് അല്ല, ഇത്രമാത്രം ചര്‍ച്ചയാകാന്‍ വേടന്‍ വളര്‍ന്നു എന്നുള്ളതാണ്. കഞ്ചാവ് തുന്നിയിട്ട കുപ്പായം എന്നാണ് ഒരു വാര്‍ത്തയുടെ ഹെഡ്‌ലൈന്‍ ഒക്കെയിട്ടിരിക്കുന്നത്. വേടന്‍ വീഴണമെന്ന് കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട്. കണ്ട് ചിരിക്കുന്നവരുണ്ടാകും. വേടന്‍ എന്നുള്ള കലാകാരന്റെ കലയും അവന്റെ വരികള്‍ ഇഷ്ടപ്പെടുന്നവരുണ്ടാകും. ആര്‍ട്ടിനെയാണ് കളിയാക്കപ്പെടുന്നത്. അത് ചെയ്യരുത്,’ ബേബി ജീന്‍ പറയുന്നു.

വേടൻ

റാപ്പറും ഗാനരചയിതാവുമാണ് വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളി. ‘വോയ്‌സ് ഓഫ് ദി വോയ്‌സ്‌ലെസ്’ ആണ് വേടൻ്റെ ആദ്യത്തെ മ്യൂസിക് വീഡിയോ. അത് വളരെയധികം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന രണ്ടാമത്തെ വീഡിയോ പുറത്തിറക്കി വേടൻ. മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രത്തിന് വേണ്ടി ‘കുതന്ത്രം’ പാട്ടിന് വരികളെഴുതിയിട്ടുണ്ട് വേടൻ.

Content Highlight: Rapper Baby Jean Talking Aboout Rapper Vedan

Latest Stories

We use cookies to give you the best possible experience. Learn more