ഒച്ചയും ബഹളവുമില്ലാതെ വന്ന് ബോക്‌സ് ഓഫീസിന് തീയിട്ട ചിത്രമായിരുന്നു രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത് ഡിസംബര്‍ 5ന് തിയേറ്ററുകളിലെത്തിയ ധുരന്ധര്‍. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നേരിട്ട വിലക്കുകളെയും സെന്‍സര്‍ ബോര്‍ഡില്‍ നിന്നും കിട്ടിയ എ സര്‍ട്ടിഫിക്കറ്റിനെയും അവഗണിച്ച് ഏകദേശം 1400 കോടിയോളം രൂപയാണ് ധുരന്ധര്‍ തിയേറ്ററുകളില്‍ നിന്നും നേടിയത്.
തിയേറ്ററിലെ തേരോട്ടത്തിന് പിന്നാലെ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നു. ഇതോടെ വലിയ സ്വീകരണമാണ് ചിത്രത്തിന് സോഷ്യല്‍ മീഡിയ ലോകത്ത് നിന്നും ലഭിച്ചത്. പാകിസ്താനും ബംഗ്ലാദേശുമടക്കം മുപ്പത്തിരണ്ടോളം രാജ്യങ്ങളിലെ ട്രെന്‍ഡിങ്ങ് ലിസ്റ്റില്‍ ചിത്രം ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ ധുരന്ധറിലെ ഗാനത്തിലെ ഒരു രംഗമാണ് ഇപ്പോള്‍ ട്രോളിന് ഇരയായിരിക്കുന്നത്.
യഥാര്‍ത്ഥ ജീവിതത്തില്‍ എക്‌സ്‌ട്രോവെര്‍ട്ടായ രണ്‍വീര്‍ സിങ്ങിന്റെ സ്വഭാവുമായി ബന്ധപ്പെടുത്തിയാണ് ട്രോളുകള്‍ ഉയരുന്നത്. സിനിമക്ക് പുറത്ത് പൊതുപരിപാടികളില്‍ പൂക്കളും പ്രിന്റും വിവിധ നിറങ്ങളാല്‍ സമ്പന്നമായ വസ്ത്രങ്ങളാണ് രണ്‍വീര്‍ സിങ് ധരിക്കാറുള്ളത്. ഇന്ത്യക്ക് പുറത്തോ അകത്തോ ഏത് വേദിയായാലും തന്റെ വസ്ത്രധാരണ രീതി കൊണ്ടും സംസാരശൈലി കൊണ്ടും രണ്‍വീര്‍ ആളുകളെ കൈയിലെടുക്കാറുണ്ട്.
എന്നാല്‍ താരം അവതരിപ്പിക്കുന്ന കഥാപാത്രങ്ങളില്‍ ഇത് പ്രകടമാക്കാതെ കൃത്യമായ മീറ്ററില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ധുരന്ധറിലെ ഇതിനോടകം ട്രെന്‍ഡായ അരിജിത്ത് സിങ് ആലപിച്ച ഗെഹ്‌ര ഹുവാ ഗാനത്തില്‍ പൂക്കളുള്ള കളര്‍ഫുള്‍ ഷര്‍ട്ട് നോക്കുന്ന രണ്‍വീറിന്റെ കഥാപാത്രമാണ് പ്രേക്ഷകരില്‍ ചിരി പടര്‍ത്തുന്നത്.
സാറാ അര്‍ജുന്റെ കഥാപാത്രത്തിനൊപ്പമുള്ള റൊമാന്റിക് ഗാനത്തില്‍ ഇരുവരും ഷോപ്പിങ്ങിനായി ഷോപ്പിങ് മാളില്‍ പോകുന്നതും അവിടെയുള്ള ഷര്‍ട്ട് രണ്‍വീര്‍ കൈയിലെടുത്ത് നോക്കുന്നതും സീനില്‍ കാണാം. പ്രധാനപ്പെട്ട മിഷനുവേണ്ടി ഇന്ത്യയില്‍ നിന്നും പാകിസ്ഥാനിലേക്കെത്തിയ ചാരനാണ് താനെന്ന കാര്യം രണ്‍വീര്‍ ഒരു നിമിഷത്തേക്ക് മറന്നെന്നാണ് കമന്റുകള്‍.
ഒരു സെക്കന്‍ഡ് നേരത്തേക്ക് താരം കഥാപാത്രത്തില്‍ നിന്നും പുറത്തുകടന്നെന്നും കളര്‍ഫുള്ളായ എന്ത് കണ്ടാലും രണ്‍വീര്‍ പുറത്തുകടക്കില്ലെന്നും കമന്റുകളുണ്ട്. പാകിസ്ഥാന്‍ തീവ്രവാദികള്‍ക്കിടയിലേക്ക് ചാരനായി പോയ ഹംസ പൂക്കളുള്ള ഷര്‍ട്ടിട്ട് പോയാല്‍ ആ നിമിഷം തന്നെ വെടിയേറ്റ് മരിക്കുമെന്നും മിഷന്‍ ഫെയിലായിപ്പോയേനെ എന്നും കമന്റുകള്‍ കാണാം.
Content Highlight: Ranveer Singh gets troll for a scene in Dhurandhar
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.