ബോളിവുഡ് സിനിമകളിലെ എനര്‍ജി കിങ്ങാണ് രണ്‍വീര്‍ സിങ്. മാസ് മസാല സിനിമകളോടൊപ്പം കലാമൂല്യമുള്ള ചിത്രങ്ങളും അഭിനയിച്ച് ബോളിവുഡിലെ ഒന്നാം നിര താരമാകാന്‍ രണ്‍വീറിന് കുറഞ്ഞ കാലംകൊണ്ടുതന്നെ കഴിഞ്ഞു. ബാന്ത് ബാജാ ബാരാത് എന്ന ചിത്രത്തിലൂടെ 2010 ലാണ് രണ്‍വീര്‍ സിനിമ മേഖലയിലേക്ക് ചുവടുവെക്കുന്നത്. ലൂട്ടേരാ, ഗോലിയോ കി രാസ് ലീല റാം-ലീല, ബാജിറാവു മസ്താനി, പദ്മാവതി, സിംബ തുടങ്ങിയ ചിത്രത്തിലൂടെ അദ്ദേഹം തന്നെ പേര് ഇന്ത്യന്‍ സിനിമയില്‍ കോറിയിട്ടു.
മാസ് മസാല സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ രോഹിത് ഷെട്ടിയെ കുറിച്ച് സംസാരിക്കുകയാണ് രണ്‍വീര്‍ സിങ്. രോഹിത് ഷെട്ടിയുടെ കടുത്ത ആരാധകനാണ് താനെന്നും മാസ് ചിത്രങ്ങളില്‍ നായകനാകണമെന്നത് തന്റെ വലിയൊരു ആഗ്രഹമായിരുന്നുവെന്നും രണ്‍വീര്‍ സിങ് പറയുന്നു.
ബാജിറാവു മസ്താനിക്ക് ശേഷം നിരവധി മസാലച്ചിത്രങ്ങള്‍ തന്നെത്തേടിയെത്തിയെങ്കിലും രോഹിത് ഷെട്ടിയുടെ ഓഫര്‍ ലഭിച്ചാല്‍ മാത്രമേ അഭിനയിക്കൂ എന്ന വാശി ഉണ്ടായിരുന്നുവെന്നും രണ്‍വീര്‍ പറഞ്ഞു. രോഹിത് ഷെട്ടിക്കല്ലാതെ ബോളിവുഡില്‍ മറ്റാര്‍ക്കും മസാലച്ചിത്രങ്ങള്‍ ബ്ലോക് ബസ്റ്റര്‍ ആക്കിമാറ്റാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘രോഹിത് ഷെട്ടിയുടെ കടുത്ത ആരാധകനാണ് ഞാന്‍. മസാല ചിത്രങ്ങളില്‍ നായകനാകണമെന്നത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു. ബാജിറാവു മസ്താനിക്ക് ശേഷം നിരവധി മസാലച്ചിത്രങ്ങള്‍ എന്നെത്തേടിയെത്തിയെങ്കിലും രോഹിത് ഷെട്ടിയുടെ ഓഫര്‍ ലഭിച്ചാല്‍ മാത്രമേ അഭിനയിക്കൂ എന്ന വാശി ഉണ്ടായിരുന്നു. കാരണം രോഹിത് ഷെട്ടിക്കല്ലാതെ ബോളിവുഡില്‍ മറ്റാര്‍ക്കും മസാലച്ചിത്രങ്ങള്‍ ബ്ലോക് ബസ്റ്റര്‍ ആക്കിമാറ്റാന്‍ സാധിക്കില്ല,’ രണ്‍വീര്‍ സിങ് പറയുന്നു.
Content Highlight: Ranveer Sing Talks About Rohith Shetty