രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭയും കേരളവും തമ്മിലുള്ള തമ്മില്‍ ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. വി.സി.എ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്റെ മൂന്നാം ദിനം കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സാണ് നേടിയത്. വിദര്‍ഭ തങ്ങളുടെ ആദ്യ ഇന്നിങ്‌സില്‍ നേടിയ 379 റണ്‍സ് മറികടക്കാന്‍ കോരളത്തിന് ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്.
നിലവില്‍ കേരളത്തിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെക്കുന്നത് ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയാണ്. അര്‍ധ സെഞ്ച്വറി നേടിയാണ് താരം മിന്നും പ്രകടനം കാഴ്ചവെക്കുന്നത്. 124 പന്തില്‍ നിന്ന് ആറ് ഫോര്‍ ഉള്‍പ്പെടെ 55 റണ്‍സ് നേടിയാണ് താരം ക്രീസില്‍ നിലയുറപ്പിച്ചത്. 12 റണ്‍സ് നേടി മുഹമ്മദ് അസറുദ്ദീനും ക്രീസിലുണ്ട്.
ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചാണ് മൂന്നാമനായി ഇറങ്ങിയ ആദിത്യ സര്‍വാതെ കളം വിട്ടത്. ഓപ്പണര്‍മാരായ അക്ഷയ് ചന്ദ്രന്‍ 14 റണ്‍സിനും രോഹന്‍ കുന്നുമ്മല്‍ പൂജ്യം റണ്‍സിനും പുറത്തായപ്പോള്‍ 185 പന്തില്‍ നിന്ന് 79 റണ്‍സ് നേടിയാണ് സര്‍വാതെ കേരളത്തിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. 10 ഫോറാണ് താരം തന്റെ ഇന്നിങ്‌സില്‍ നിന്ന് നേടിയത്.
നാലാമനായി ഇറങ്ങിയ അഹമ്മദ് ഇമ്രാനെ കൂട്ട് പിടിച്ച് നിര്‍ണായക ഘട്ടത്തിലാണ് വിക്കറ്റ് നഷ്ടപ്പെടുത്താതെ ഇരുവരും മുന്നോട്ട് നിങ്ങിയത്. 83 പന്തില്‍ നിന്ന് മൂന്ന് ഫോര്‍ ഉള്‍പ്പെടെ 37 റണ്‍സ് നേടാനാണ് ഇമ്രാന് സാധിച്ചത്. ക്രീസില്‍ നിലയുറയ്ക്കുമെന്ന് കരുതിയ സല്‍മാന്‍ നിസാര്‍ 21 റണ്‍സിനാണ് കൂടാരം കയറിയത്.
മത്സരത്തില്‍ വിദര്‍ഭയ്ക്ക് വേണ്ടി ഹര്‍ഷ് ദുബെ, ദര്‍ശന്‍ നാല്‍ക്കണ്ഡെ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ യാഷ് താക്കൂര്‍ ഒരു വിക്കറ്റും നേടിയിട്ടുണ്ട്. കേരളത്തെ സംബന്ധിച്ചിട
ത്തോളം നിര്‍ണായകമായകമായ ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്ന് പോകുന്നത്.