തീവ്ര നിലപാടുകാരെ കൊത്തുന്ന രണ്ട്| Randu Review Video
അന്ന കീർത്തി ജോർജ്

ഇന്നത്തെ ഇന്ത്യയില്‍ ഏറെ ചര്‍ച്ചയാകുന്ന മതവിഭാഗങ്ങള്‍ക്കുള്ളിലെ തീവ്രചിന്താഗതിക്കാരും അത്തരം ചിന്തകളെ അടിസ്ഥാനമാക്കി വരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും അത് സമൂഹത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങളും പ്രമേയമാക്കിയിരിക്കുന്ന ചിത്രമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായ രണ്ട്. തൊട്ടാല്‍ പൊള്ളുന്ന വിഷയത്തെ ആത്മാര്‍ത്ഥതയോടെ സമീപിക്കാനുള്ള ഒരു ശ്രമം രണ്ട് നടത്തുന്നുണ്ട്. പക്ഷെ പ്രമേയത്തോടുള്ള ഉപരിപ്ലവമായ സമീപനവും സംവിധാനത്തിലും തിരക്കഥയിലും വന്ന പാളിച്ചകളും മൂലം ഒരു ഉപേദശം മോഡിലേക്ക് രണ്ട് ഒതുങ്ങിപ്പോകുകയാണ്.

രാജ്യമൊട്ടാകെ, ന്യൂനപക്ഷമായ മുസ് ലിങ്ങള്‍ക്കിടയിലും ഭൂരിപക്ഷമായ ഹിന്ദുക്കള്‍ക്കിടയിലും തീവ്രചിന്താഗതിക്കാര്‍ ചേര്‍ന്ന് വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന ഭിന്നതയും അതിന്റെ പേരില്‍ സാധാരണക്കാരായ മനുഷ്യര്‍ നേരിടേണ്ടി വരുന്ന കനത്ത പ്രതിസന്ധികളുമാണ് രണ്ടില്‍ കാണാനാകുക. ഇതിനെ അല്‍പം തമാശ രൂപത്തില്‍ ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യമായാണ് അവതരിപ്പിച്ചിരിക്കുന്നത്.

രാജ്യത്ത് നിരന്തരം നടക്കുന്ന സംഘപരിവാര്‍ ആക്രമണങ്ങളും, ബീഫിന്റെ പേരില്‍ വരെ മുസ്‌ലിങ്ങളെ കൊന്നൊടുക്കുന്നതുമെല്ലാം ചേര്‍ന്ന്, വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ഭയവും വെറുപ്പും അന്യരെ പോലെ പെരുമാറുന്ന രീതിയും വളര്‍ത്തിയെടുത്തിട്ടുണ്ടെന്നതും അത് നമ്മുടെ നാട്ടിലെ ചെറുഗ്രാമങ്ങളില്‍ വരെ വിദ്വേഷം നിറഞ്ഞുനില്‍ക്കുന്ന അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ടെന്നതുമാണ് സിനിമയില്‍ പറയുന്നത്. ഈയൊരു കഥാപരിസരത്തില്‍ നിന്നുകൊണ്ടാണ് കഥ തുടങ്ങുന്നത് തന്നെ.

വിഷ്ണു ഉണ്ണികൃഷ്ണന്റെ വാവ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെയും അയാളുടെ നാടായ ചെമ്പരിക്കയിലൂടെയുമാണ് സിനിമ നീങ്ങുന്നത്. മതത്തിന്റെ പേരില്‍ ആളുകളെ വേര്‍തിരിച്ചു കാണാത്ത, നാട്ടിലെ ഏതൊരു കാര്യത്തിനും ഓടിയെത്തുന്ന, എല്ലാവരെയും സഹായിക്കുന്ന ചെറുപ്പക്കാരാനാണ് വാവ.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Randu Movie Review

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.