| Sunday, 29th June 2025, 3:12 pm

രമ്യ നമ്പീശന്‍ എന്നല്ല എന്റെ ഒറിജിനല്‍ പേര്; ആദ്യ സിനിമയുടെ സംവിധായകന്‍ പറഞ്ഞാണ് ഈ പേരിട്ടത്: രമ്യ നമ്പീശന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെറിയ കഥാപാത്രങ്ങളിലൂടെ തന്റെ സിനിമ ജീവിതം തുടങ്ങിയ നടിയാണ് രമ്യ നമ്പീശന്‍. 2006ല്‍ ഇറങ്ങിയ ആനച്ചന്തം എന്ന ചിത്രത്തിലാണ് പ്രധാന നായികയായി രമ്യ മാറുന്നത്. എന്നാല്‍ പിന്നീട് മലയാളത്തിലും തമിഴിലും തിരക്കുള്ള നടിയായി മാറാന്‍ രമ്യ നമ്പീശന് കഴിഞ്ഞു. അഭിനയത്തോടൊപ്പം ഗായികയായും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

ഇപ്പോള്‍ തന്റെ പേരിനെ കുറിച്ച് സംസാരിക്കുകയാണ് രമ്യ നമ്പീശന്‍. നമ്പീശന്‍ എന്നത് തനിക്ക് വീട്ടില്‍ നിന്നിട്ട പേരല്ലെന്നും രമ്യ സുബ്രഹ്‌മണ്യന്‍ ഉണ്ണി എന്നായിരുന്നു തന്റെ പേരെന്നും രമ്യ നമ്പീശന്‍ പറയുന്നു.

ദിവ്യ ഉണ്ണി എന്ന പേര് പ്രസിദ്ധമായി കിടക്കുന്നത് കൊണ്ട് രമ്യ ഉണ്ണി എന്ന പേര് വേണ്ടെന്ന് തന്റെ ആദ്യ സിനിമയുടെ സംവിധായകന്‍ പറഞ്ഞുവെന്നും അദ്ദേഹം തന്നെയാണ് രമ്യ നമ്പീശന്‍ എന്ന പേരിട്ടതെന്നും നടി വ്യക്തമാക്കി. ഗൃഹലക്ഷ്മി മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രമ്യ നമ്പീശന്‍.

‘നമ്പീശന്‍ എന്നത് എനിക്ക് വീട്ടില്‍ നിന്നിട്ട പേരല്ല. രമ്യ സുബ്രഹ്‌മണ്യന്‍ ഉണ്ണി എന്നായിരുന്നു എന്റെ പേര്. സിനിമയില്‍ എത്തിയപ്പോള്‍ ദിവ്യാ ഉണ്ണി എന്ന പേര് പ്രസിദ്ധമായി കിടക്കുന്നത് കൊണ്ട് രമ്യ ഉണ്ണി എന്ന പേര് വേണ്ടെന്ന് എന്റെ ആദ്യ സിനിമയായ ‘സായാഹ്ന’ത്തിന്റെ സംവിധായകന്‍ ആര്‍.ശരത് പറഞ്ഞു. പകരം അദ്ദേഹമിട്ട പേരാണ് രമ്യ നമ്പീശന്‍ എന്നത്.

അന്നെനിക്ക് ഈ പേരിനെ കുറിച്ച് വലിയ ധാരണയൊന്നുമില്ല. പിന്നീട് ആ പേര് സ്ഥിരമായി എന്ന് മാത്രം. ഒഫീഷ്യലി ഇപ്പോഴും ഞാന്‍ രമ്യ സുബ്രഹ്‌മണ്യന്‍ തന്നെയാണ്,’ രമ്യ നമ്പീശന്‍ പറയുന്നു.

Content Highlight: Ramya Nambeeshan talks about her name

Latest Stories

We use cookies to give you the best possible experience. Learn more