തമിഴിലെ എക്കാലത്തെയും ഹിറ്റ് ചിത്രമാണ് രജിനികാന്ത് നായകനായെത്തിയ പടയപ്പ. കെ.എസ്. രവികുമാര്‍ സംവിധാനം ചെയ്ത് 1999ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ സൗന്ദര്യ, രമ്യ കൃഷ്ണന്‍, ശിവാജി ഗണേശന്‍, എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.
പടയപ്പ എന്ന സിനിമയില്‍ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചത് രമ്യ കൃഷ്ണയായിരുന്നു. പടയപ്പക്ക് തുല്യമായ എതിരാളി നീലാംബരിയായാണ് രമ്യ കൃഷ്ണന്‍ ചിത്രത്തിലെത്തിയത്. തനിക്കൊരു ചോയ്സ് ഉണ്ടായിരുന്നെങ്കില്‍ താന്‍ നീലാംബരിക്ക് പകരം സൗന്ദര്യ അവതരിപ്പിച്ച നായിക വേഷം തെരഞ്ഞെടുക്കുമായിരുന്നുവെന്ന് രമ്യ കൃഷ്ണന്‍ പറയുന്നു.
രജിനികാന്തിന്റെ ഓപ്പോസിറ്റ് നില്‍ക്കുന്ന നായികയായ വില്ലന്‍ കഥാപാത്രത്തെ ചെയ്യാന്‍ ആരും ഇഷ്ടപ്പെടില്ലെന്നും രമ്യ കൃഷ്ണന്‍ പറഞ്ഞു. ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോള്‍ തന്നോട് മദ്രാസില്‍ നിന്ന് മാറിനില്‍ക്കാന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പറഞ്ഞെന്നും നടി കൂട്ടിച്ചേര്‍ത്തു. ബിഹൈന്‍ഡ്വുഡ്‌സ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രമ്യ കൃഷ്ണന്‍.
‘എനിക്കൊരു ചോയ്‌സ് ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ പടയപ്പയില്‍ സൗന്ദര്യയുടെ റോളായിരിക്കും തെരഞ്ഞെടുക്കുക. കാരണം ആരും രജിനി സാറിന്റെ ഓപ്പോസിറ്റ്, അത്രയും നെഗറ്റീവ് ആയ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഇഷ്ടപ്പെടില്ലാലോ. അതും നായിക.
ക്ലൈമാക്‌സ് സീനിന്റെ ഷൂട്ടിങ് കഴിഞ്ഞതും അവിടെയുണ്ടായിവരുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെല്ലാം നിങ്ങള്‍ കുറച്ചുമാളം മദ്രാസിലേക്ക് വരാതിരിക്കുന്നതായിരിക്കും നല്ലതെന്ന് പറഞ്ഞു. സിനിമ റിലീസ് ആയപ്പോള്‍ ഞാന്‍ മദ്രാസില്‍ ഇല്ലായിരുന്നു.
എന്നാലും അത് പേടിപ്പെടുത്തുന്ന അനുഭവമായിരുന്നു. തിയേറ്ററില്‍ സ്‌ക്രീനെല്ലാം കീറിക്കളഞ്ഞു എന്നെല്ലാം ഞാന്‍ അറിഞ്ഞിരുന്നു,’ രമ്യ കൃഷ്ണന്‍ പറയുന്നു.
Content Highlight: Ramya krishnan talks about Padayappa Movie