ചെറിയ വേഷങ്ങളിലൂടെ തമിഴില്‍ ശ്രദ്ധേയനായ നടനാണ് രമേശ് തിലക്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരത്തിലൂടെയാണ് രമേശ് തിലക് ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് മലയാളത്തിലും തമിഴിലുമായി ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ രമേശിന് സാധിച്ചു. ഈ വര്‍ഷത്തെ ഗംഭീരവിജയമായ ടൂറിസ്റ്റ് ഫാമിലിയിലും രമേശ് തിലകിന്റെ സാന്നിധ്യമുണ്ടായിരുന്നു. കുമ്പളങ്ങി നൈറ്റ്സിലൂടെ മലയാളികള്‍ക്കിടയിലും താരം ശ്രദ്ധേയനായി.
ചിത്രത്തിലേക്ക് താന്‍ എത്തിപ്പെട്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് രമേശ് തിലക്. കുമ്പളങ്ങി നൈറ്റ്‌സിലേക്ക് വിളിച്ചപ്പോള്‍ താന്‍ ഒരു ഫോറിന്‍ ട്രിപ്പിന്റെ തയാറെടുപ്പിലായിരുന്നെന്ന് രമേശ് തിലക് പറഞ്ഞു. ആ ടീമിന്റേ വേറെ സിനിമ ഏതാണെന്ന് അന്വേഷിച്ചപ്പോള്‍ തൊണ്ടിമുതലും ദൃക്‌സാക്ഷിയും ആണെന്ന് അറിഞ്ഞെന്നും എന്ത് ചെയ്യണമെന്നറിയാതെ നിന്നെന്നും താരം പറയുന്നു.
ട്രിപ്പ് ഒഴിവാക്കാന്‍ മനസ് വന്നില്ലെന്നും എന്നാല്‍ തന്റെ പങ്കാളി ആ സിനിമ ചെയ്യാന്‍ നിര്‍ബന്ധിച്ചെന്നും രമേശ് കൂട്ടിച്ചേര്‍ത്തു. താന്‍ ഒറ്റക്ക് ട്രിപ്പ് പോകണ്ട എന്ന ചിന്തയിലാണോ അങ്ങനെ പറഞ്ഞതെന്ന് ചിന്തിച്ചെന്നും ഒടുവില്‍ സിനിമക്ക് ഓക്കെ പറഞ്ഞെന്നും താരം പറഞ്ഞു. കരിയറില്‍ ഒരുപാട് പ്രശംസ ആ സിനിമയിലൂടെ ലഭിച്ചെന്നും രമേശ് പറയുന്നു. സിനിമാവികടനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കുമ്പളങ്ങി നൈറ്റ്‌സിലേക്ക് അതിന്റെ ടീം വിളിച്ച സമയത്ത് ഞാന്‍ ഒരു ഫോറിന്‍ ട്രിപ്പിന്റെ തയാറെടുപ്പിലായിരുന്നു. അവര്‍ വിളിച്ച ശേഷം ആ ടീമിന്റെ വേറെ സിനിമ ഏതാണെന്ന് അന്വേഷിച്ചു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും ചെയ്ത അതേ ടീമാണെന്ന് അറിഞ്ഞു. ട്രിപ്പ് പോകണോ അതോ സിനിമ ചെയ്യണോ എന്ന കണ്‍ഫ്യൂഷനില്‍ നിന്നു.
ജീവിതത്തില്‍ ഇന്നേവരം ഒരൊറ്റ വിദേശ രാജ്യത്തും പോയിട്ടില്ലാത്ത ആളാണ് ഞാന്‍. ആ സിനിമ ഒഴിവാക്കിയാല്‍ വേറെ ഏതെങ്കിലും സിനിമയില്‍ അവസരം കിട്ടുമെന്ന ചിന്തയില്‍ ട്രിപ്പ് പോകാമെന്ന് ഏറെക്കുറെ തീരുമാനിച്ചു. എന്റെ വൈഫ് ആ സമയത്ത് സിനിമ ചെയ്യാന്‍ ആവശ്യപ്പെട്ടു. ‘ഫോറിന്‍ ട്രിപ്പ് പിന്നെ വേണമെങ്കിലും നടത്താമല്ലോ, ഈ സിനിമ കളയണ്ട’ എന്ന് അവള്‍ പറഞ്ഞു.
അവളെ കൂട്ടാതെ ട്രിപ്പ് പോകുന്നതിന്റെ പ്രതികാരമാണെന്ന് വിചാരിച്ചു. മൂന്ന് ദിവസത്തെ ഡേറ്റായിരുന്നു അവര്‍ ചോദിച്ചത്. ആ മൂന്ന് ദിവസം പോയി കുമ്പളങ്ങി നൈറ്റ്‌സ് ചെയ്തു. കരിയറില്‍ ചെയ്ത മികച്ച സിനിമകളിലൊന്നായി അത് മാറി. പിന്നീട് ഗുഗിളില്‍ ഞാന്‍ ട്രിപ്പ് പോകാനിരുന്ന സ്ഥലം ഭയങ്കര ഡ്രൈയായിട്ടുള്ള സ്ഥലമാണെന്ന് മനസിലായി,’ രമേശ് തിലക് പറയുന്നു.
Content Highlight: Ramesh Thilak saying he was not interested to do Kumbalangi Nights movie first