ആ ബന്ധത്തെ ആത്മബന്ധം എന്നൊന്നും വിളിക്കാൻ കഴിയില്ല; മമ്മൂക്ക വേണ്ടന്ന് പറഞ്ഞാലും ഞാൻ കൂടെ പോകും: രമേഷ് പിഷാരടി
Malayalam Cinema
ആ ബന്ധത്തെ ആത്മബന്ധം എന്നൊന്നും വിളിക്കാൻ കഴിയില്ല; മമ്മൂക്ക വേണ്ടന്ന് പറഞ്ഞാലും ഞാൻ കൂടെ പോകും: രമേഷ് പിഷാരടി
നന്ദന എം.സി
Friday, 13th February 2026, 10:12 am

മലയാള സിനിമാപ്രേക്ഷകർക്ക് എപ്പോഴും ചർച്ചയാകുന്ന സൗഹൃദങ്ങളിൽ ഒന്നാണ് നടൻ മമ്മൂട്ടിയും നടനും അവതാരകനുമായ രമേശ് പിഷാരടിയും തമ്മിലുള്ളത്. ഇരുവരുടെയും ഇടപെടലുകൾ സോഷ്യൽ മീഡിയയിൽ നിരന്തരം ശ്രദ്ധ നേടാറുമുണ്ട്.

ഇപ്പോഴിതാ, പിഷാരടി മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് വീണ്ടും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. കൗമുദിയുമായുള്ള അഭിമുഖത്തിനിടെയാണ് താരം ഈ ബന്ധത്തെക്കുറിച്ച് പറഞ്ഞത്.

രമേഷ് പിഷാരടി, മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, Photo: Ramesh pisharody/ Facebook

‘ഞങ്ങളുടെ ബന്ധത്തെ ആത്മബന്ധം എന്ന് വിളിക്കാൻ കഴിയില്ല. എന്നാൽ ആ സിനിമ ചെയ്തതുകൊണ്ടും ഒരുമിച്ച് ചെയ്ത പ്രവർത്തനങ്ങളിലൂടെയും അദ്ദേഹത്തിന്റെ അടുത്തേക്ക് പോകാനുള്ള അവസരങ്ങൾ കുറെ കിട്ടി,’ എന്നാണ് പിഷാരടി പറഞ്ഞത്.

മമ്മൂട്ടി വേണ്ടെന്ന് പറഞ്ഞാലും താൻ പോകാറുണ്ടെന്നും, ആ ബന്ധം നിലനിർത്തിക്കൊണ്ടുപോകേണ്ട ഉത്തരവാദിത്തം തനിക്കുണ്ടെന്നുമാണ് താരം പറഞ്ഞത്. പിഷാരടിയുടെ ഈ വാക്കുകളാണ് ആരാധകർക്കിടയിൽ ഇപ്പോൾ വലിയ ചർച്ചയാകുന്നത്.

രമേഷ് പിഷാരടി, മമ്മൂട്ടി, Photo: Ramesh pisharody/ Facebook

വിവിധ പരിപാടികളിലും യാത്രകളിലും പിഷാരടിയെ കാണുന്നത് പതിവാണ്. ഇരുവരും ചേർന്നുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. പ്രത്യേകിച്ച് പിഷാരടിയുടെ പിറന്നാളിന് മമ്മൂട്ടി കേക്ക് നൽകിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. താരങ്ങളുടെ ഇടയിൽ കാണുന്ന ഈ സൗഹൃദ നിമിഷങ്ങൾക്ക് പ്രേക്ഷകർ നൽകുന്ന പിന്തുണയും ശ്രദ്ധേയമാണ്.

മലയാള സിനിമാ ലോകത്ത് മുതിർന്ന താരങ്ങളുടെയും പുതുതലമുറ അഭിനേതാക്കളുടെയും സൗഹൃദം പലപ്പോഴും ആരാധകർക്ക് പ്രചോദനമാകാറുണ്ട്. മമ്മൂട്ടിയുടെയും പിഷാരടിയുടെയും ബന്ധവും അത്തരമൊരു ബന്ധമാണെന്നും ആരാധകർ പറയുന്നു.

പരസ്പര ബഹുമാനവും സ്‌നേഹവും നിറഞ്ഞ ഈ ബന്ധത്തെ സോഷ്യൽ മീഡിയയിൽ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കാറുള്ളത്.

സിനിമ ബന്ധത്തിനപ്പുറം വ്യക്തിപരമായ അടുപ്പവും സൗഹൃദവും എങ്ങനെ നിലനിർത്താം എന്നതിന് ഉദാഹരണമായി ഈ കൂട്ടുകെട്ടിനെ പലരും വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ ഇവരെക്കുറിച്ചുള്ള ഓരോ വാർത്തയും ചിത്രങ്ങളും ഇന്നും മലയാള സിനിമ ലോകത്ത് വലിയ ചർച്ചയായി മാറുന്നത് തുടരുകയാണ്.

Content Highlight: Ramesh pisharody talk about Mamootty

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.