മലയാള സിനിമാലോകത്ത് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് സവിന്‍ സാ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ വാഴ 2. വിപിന്‍ ദാസ് തിരക്കഥയെഴുതി 2024ല്‍ പുറത്തിറങ്ങിയ വാഴയുടെ രണ്ടാം ഭാഗമായെത്തിയ ചിത്രം 210 കോടിയലധികം നേടിയാണ് തിയേറ്ററുകളില്‍ കുതിപ്പ് തുടരുന്നത്. അപ്രതീക്ഷിതമായി ഓഡിയന്‍സ് ചിത്രത്തെ ഏറ്റെടുത്തതോടെ അന്യഭാഷകളിലും വൈഡ് റിലീസിന് ഒരുങ്ങുകയാണ് വാഴ 2 ടീം.
ഇതിന്റെ ഭാഗമായി ഹൈദരാബാദില്‍ ചിത്രത്തിന്റെ മുഴുവന്‍ ടീമും സന്നിഹിതരായി നടത്തിയ ഇവന്റ് ഇതിനോടകം വൈറലായിരുന്നു. തൊട്ട് പിന്നാലെ പെഡ്ഡി എന്ന ചിത്രത്തിന്റെ സെറ്റിലെത്തി സൂപ്പര്‍ താരം രാംചരണിനെ വാഴ 2 അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും നേരില്‍ കണ്ടതും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ വാഴ 2വിന് അഭിനന്ദനമറിയിച്ചുകൊണ്ട് രാംചരണ്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പങ്കുവെച്ച പോസറ്റാണ് ഓണ്‍ലൈന്‍ ലോകത്ത് ചര്‍ച്ചയാകുന്നത്.
‘വാഴ 2വിനൊപ്പം ഒരുപാട് നല്ല സമയം ചെലവഴിക്കാന്‍ സാധിച്ചു. മലയാളത്തില്‍ വലിയ ബ്ലോക്ക്ബസ്റ്ററായി മാറിയ ചിത്രം തെലുങ്ക് പ്രേക്ഷകര്‍ക്ക് വേണ്ടി തിയേറ്ററുകളിലേക്കെത്താന്‍ തയ്യാറാണ്. സാഹു ഗരപതിയും അര്‍ച്ചനയും ചേര്‍ന്ന് ചിത്രം വൈഡര്‍ ഓഡിയന്‍സിലേക്കെത്തിക്കുന്നതില്‍ സന്തോഷമുണ്ട്. വാഴയക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളായ വിപിന്‍ ദാസിനും സംവിധായകന്‍ സവിന്‍ സായ്ക്കും യുവതാരങ്ങള്‍ക്കും എല്ലാ വിധ ആശംസകളും,രാംചരണ്‍ എക്‌സ് പോസ്റ്റില്‍ കുറിച്ചു.
Had a great time catching up with the team of #Vaazha2 😊
A film that turned into a massive blockbuster in Malayalam, is now set to arrive for the Telugu audience.
ടീമിനൊപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചാണ് രാംചരണ്‍ ചിത്രത്തിന് ആശംസകള്‍ അറിയിച്ചത്. സൗത്ത് ഇന്ത്യയില്‍ തന്നെ വലിയ സ്വാധീനമുള്ള രാംചരണിന്റെ പോസ്റ്റ് വലിയ രീതിയില്‍ ചിത്രത്തിന് തെലുങ്കിലും തമിഴിലും മൈലേജ് നല്‍കുമെന്നാണ് പലരുടെയും അഭിപ്രായം. പുതുമുഖ താരങ്ങളെന്ന നിലയില്‍ ഹാഷിര്‍, അലന്‍, അജിന്‍, വിനായക് തുടങ്ങിയവര്‍ക്ക് വലിയ പ്രോത്സാഹനമാണ് രാംചരണ്‍ നല്‍കുന്നതെന്നറിയിച്ചുകൊണ്ട് താരത്തെ അഭിനന്ദിച്ചുകൊണ്ടും പലരും രംഗത്തെന്നുണ്ട്.
Content Highlight: Ramcharan’s X post about Vaazha 2 goes viral
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.