ഇന്ത്യന്‍ സിനിമക്ക് ഗ്ലോബല്‍ റീച്ച് സമ്മാനിക്കുമെന്ന് പലരും പ്രതീക്ഷിക്കുന്ന ചിത്രമാണ് രാമായണ. രണ്ട് ഭാഗങ്ങളിലായി 4000 കോടിയിലേറെ ചെലവഴിച്ച് ഒരുക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് സിനിമാലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും അത്ഭുതപ്പെടുത്തുന്നുണ്ട്.
ദംഗല്‍, ചിച്ചോരെ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ നിതേഷ് തിവാരിയാണ് രാമായണയുടെ പുതിയ ചലച്ചിത്രഭാഷ്യം ഒരുക്കുന്നത്. വാത്മീകിയുടെ രാമായണം ഏറ്റവും മികച്ച ദൃശ്യാവിഷ്‌കാരമാകും ഇതെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. പ്രീ സെയിലിലൂടെ പല റെക്കോഡും ചിത്രം സ്വന്തമാക്കിയിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ചിത്രത്തിന്റെ നോര്‍ത്ത് ഇന്ത്യന്‍ തിയേറ്ററിക്കല്‍ റൈറ്റ്‌സിന് റെക്കോഡ് തുകയാണ് നിര്‍മാതാവ് ആവശ്യപ്പെടുന്നത്. ചോദിച്ച അതേ തുകക്ക് ചിത്രത്തിന്റെ റൈറ്റസ് ബോളിവുഡ് വിതരണക്കാരായ AA ഫിലിംസ് സ്വന്തമാക്കിയിരിക്കുകയാണ്. 450 കോടിക്കാണ് ബോളിവുഡ് ഭീമനായ അനില്‍ തടാനി രാമായണയുടെ റൈറ്റ്‌സ് നേടിയത്.
ബോളിവുഡിലെ എക്കാലത്തെയും ഉയര്‍ന്ന തിയേറ്റര്‍ റൈറ്റ്‌സാണ് രാമായണ നേടിയത്. വിതരണക്കാരന് ലാഭമുണ്ടാകണമെങ്കില്‍ 1000 കോടിയെങ്കിലും നോര്‍ത്ത് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്ന് ചിത്രം നേടണം. ഷാരൂഖ് ഖാന്‍ നായകനായ കിങ്ങിന്റെ റെക്കോഡ് മറികടന്നാണ് രാമായണ ഒന്നാമതെത്തിയത്. 250 കോടിക്കാണ് കിങ്ങിന്റെ റൈറ്റ്‌സ് വിറ്റുപോയത്.

ഇന്ത്യന്‍ സിനിമയിലെ പല റെക്കോഡുകളും രാമായണ തകര്‍ക്കുമെന്നാണ് കണക്കുകൂട്ടല്‍. ക്യാമറക്ക് മുന്നിലും പിന്നിലും വമ്പന്മാരാണ് രാമായണയില്‍ അണിനിരക്കുന്നത്. രണ്‍ബീര്‍ കപൂറാണ് രാമനായി വേഷമിടുന്നത്. സീതയായി സായ് പല്ലവിയും രാവണനായി കന്നഡ താരം യഷും എത്തുന്നുണ്ട്. രവി ദുബേ, മോഹിത് റെയ്‌ന, സണ്ണി ഡിയോള്‍, കാജല്‍ അഗര്‍വാള്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
ഇന്റര്‍സ്‌റ്റെല്ലാര്‍, ഇന്‍സെപ്ഷന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് വി.എഫ്.എക്‌സ് ഒരുക്കിയ ഡി.എന്‍.ഇ.ജിയാണ് രാമായണയുടെയും വി.എഫ്.എക്‌സ് കൈകാര്യം ചെയ്യുന്നത്. സംഗീത ഇതിഹാസങ്ങളായ എ.ആര്‍. റഹ്‌മാനും ഹാന്‍സ് സിമ്മറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതം. ആദ്യഭാഗം ഈ വര്‍ഷം ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കും തിയേറ്ററുകളിലെത്തും.
EXCLUSIVE :- 450 CRORES FOR #Ramayana 🤯💥
Namit Malhotra has reportedly asked for 450 Cr for the Hindi Distribution rights from Dharma Productions, AA Films are also in contention for Hindi rights.
Remember the last BIGGEST DEAL is #King with approx 250cr and this one is… pic.twitter.com/1wVeSn3MtP
— CineHub (@Its_CineHub) May 21, 2026
Content Highlight: Ramayana Hindi Rights sold for 450 crores and creates record
