കഴിഞ്ഞ ദിവസം അനശ്വര നായികയാകുന്ന ചാമ്പ്യന്‍ സിനിമയുടെ ട്രെയിലര്‍ ലോഞ്ച് ഹൈദരാബാദില്‍ നടന്നിരുന്നു. സൂപ്പര്‍ താരം രാംചരണായിരുന്നു ചടങ്ങില്‍ അതിഥിയായെത്തിയിരുന്നത്. പരിപാടിക്കിടെ താരം അനശ്വര രാജനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. തെലുങ്കിലെ മുന്‍നിര സിനിമാപ്രവര്‍ത്തകര്‍ പങ്കെടുത്ത ചടങ്ങിലാണ് താരം അനശ്വരയെ വാനോളം പുകഴ്ത്തിയത്.
‘അനശ്വരയുടെ വര്‍ക്കുകളെല്ലാം ഞാന്‍ ശ്രദ്ധിക്കാറുണ്ട്, ഈ സിനിമയുടെ റിലീസിനു ശേഷം ഇന്‍ഡസ്ട്രിയിലെ മികച്ച സംവിധായകരില്‍ നിന്നും പ്രൊഡക്ഷന്‍ ഹൗസില്‍ നിന്നും നിങ്ങള്‍ക്ക് ഒരുപാട് കോളുകള്‍ വരും. ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ അനശ്വരക്ക് ഒരു വലിയ ഭാവിയുണ്ടെന്നാണ് ഞാന്‍ കരുതുന്നത്.
നിങ്ങളുടെ പെര്‍ഫോമന്‍സ് എന്നെ വളരെയധികം ഇംപ്രെസ്സ് ചെയ്യിപ്പിച്ചു. മലയാള സിനിമയില്‍ നിന്നും നേരെ ഈ ചിത്രത്തിലേക്കാണ് നിങ്ങള്‍ എത്തിയത്. എന്നിട്ടും ഞങ്ങളുടെ ഭാഷ പഠിച്ചെടുത്ത് ഈ സിനിമയില്‍ സ്വന്തമായി ഡബ്ബ് ചെയ്യുക എന്നത് ചെറിയ കാര്യമല്ല’ താരം പറഞ്ഞു.
കഴിഞ്ഞ മാസം പുറത്തിറങ്ങിയ ചാമ്പ്യനിലെ ഗിര ഗിര എന്ന സോങ്ങിന്റെ പ്രൊമോ വീഡിയോയില്‍ താരം തെലുങ്ക് പറയുന്ന ഭാഗം വലിയ രീതിയില്‍ വൈറലായിരുന്നു. സ്വന്തം ശബ്ദത്തില്‍ തെലുങ്കില്‍ ഡബ്ബ് ചെയ്ത താരം തെലുങ്കില്‍ പുതുമുഖമായിട്ടും മികച്ച രീതിയിലാണ് ഭാഷ കൈകാര്യം ചെയ്തത്. പാട്ടിലെ താരത്തിന്റെ നൃത്ത ചുവടുകളും വലിയ രീതിയില്‍ വൈറലായിരുന്നു.
റിലീസ് ചെയ്ത കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഒരു കോടിയിലധികം ആളുകളാണ് യൂട്യൂബില്‍ വീഡിയോ കണ്ടിരിക്കുന്നത്. റോഷന്‍ മെക്ക നായകനാവുന്ന ചിത്രം സ്വതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന ഫുട്‌ബോള്‍ താരത്തിന്റെ കഥ പറയുന്ന പിരിയോഡിക് ഡ്രാമയാണ്. മിക്കി.ജെ.മെയര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ കോവൈ സരള, സന്തോഷ് പ്രതാപ്, മുരളി ശര്‍മ തുടങ്ങിയവരും പ്രധാന വേത്തിലെത്തുന്നു. ഡിസംബര്‍ 25 നാണ് ചിത്രത്തിന്റെ റിലീസ്.
Content Highlight: ram charan praises anaswara for dubbing in telugu
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.