ഇന്ത്യന്‍ സിനിമയുടെ സ്വകാര്യ അഹങ്കാരങ്ങളായ കമല്‍ ഹാസനും രജിനികാന്തും ഒന്നിക്കുന്ന ചിത്രത്തിന്റെ ഗ്ലിംപ്സാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. 47 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുമ്പോള്‍ ആരാധകര്‍ പ്രതീക്ഷിച്ചതിനെക്കാള്‍ മാസും ക്ലാസുമായ പ്രൊമോയാണ് സംവിധായകന് നെല്‍സണ്‍ സമ്മാനിച്ചത്.
റെട്രോയും മോഡേണും മിക്സ് ചെയ്തുകൊണ്ടുള്ള അനിരുദ്ധിന്റെ സംഗീതവും ഉലക നായകനെ സൈഡാക്കിക്കൊണ്ടുള്ള തലൈവരുടെ സ്ക്രീന്‍ പ്രസന്‍സും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. ഈ വര്‍ഷം ജൂലൈയില്‍ ഷൂട്ട് ആരംഭിക്കുന്ന സിനിമയെ ഇപ്പോള്‍ തന്നെ ലൈവാക്കി നിര്‍ത്തുകയാണ് അണിയറപ്രവര്‍ത്തകര്‍.

കമല്‍- രജിനി റീയൂണിയന് പ്രൊമോ Photo: Screen grab/ Red Giant movies
കമല്‍- രജിനി റീയൂണിയന് പ്രൊമോയ്ക്ക് പിന്നാലെ നിരാശ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് മലയാളികളായിട്ടുള്ള സിനിമാപ്രേമികള്‍. തമിഴിന് രിജിനിയും കമലും പോലെ മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന പേട്രിയറ്റിന് വേണ്ടത്ര പ്രൊമോഷനില്ലാത്തതാണ് പലരെയും നിരാശരാക്കുന്നത്. ചിത്രത്തിന്റെ നിര്‍മാതാവായ ആന്റോ ജോസഫാണ് വിമര്‍ശകരുടെ ഇര.
ഇത്രയും വലിയ പ്രൊജക്ടായി ഒരുങ്ങുന്ന പേട്രിയറ്റിന് യാതൊരു ചലനവും ഗ്രൗണ്ട് ലെവലില്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല. രജിനി- കമല്‍ പ്രൊജക്ടിന്റെ അപ്ഡേറ്റുകള് പുറത്തുവിടുന്നതുപോലെയായിരുന്നില്ല പേട്രിയറ്റിന്റെ അപ്ഡേറ്റുകള് പുറത്തുവിട്ടത്. അനൗണ്‍സ് ചെയ്ത സമയത്ത് വലിയ ഹൈപ്പുണ്ടായിരുന്നെങ്കിലും പിന്നീട് പ്രൊഡക്ഷന്‍ സൈഡില്‍ നിന്ന് വലിയ പ്രൊമോഷനൊന്നും ഉണ്ടായിരുന്നില്ല.

ചിത്രത്തിന്റെ സെറ്റില്‍ വെച്ച് കുഞ്ചാക്കോ ബോബന് ഒരു സെല്‍ഫി പങ്കുവെച്ചപ്പോഴാണ് ഷൂട്ട് തുടങ്ങിയ വിവരം സോഷ്യല്‍ മീഡിയ അറിഞ്ഞത്. ഇത്രയും വലിയ പ്രൊജക്ടിന്റെ ടൈറ്റില്‍ ശ്രീലങ്കയിലെ ഒരു ഓണ്‍ലൈന്‍ മീഡിയയാണ് ആദ്യം പുറത്തുവിട്ടത്. പ്രൊഡക്ഷന്‍ ഹൗസ് പിന്നീട് പുറത്തുവിട്ട ക്യാരക്ടര്‍ പോസ്റ്ററുകള്‍ക്കും വലിയ ചലനമുണ്ടാക്കാന്‍ സാധിച്ചില്ല.
Sollunga ji…Yaaru Hero?🥵
Box Office Mayhem Loading😎🔥
Legendary Re Union😻🔥
Kollywood Peak Commercial Film Loading😋🔥🔥ഇജ്ജാതി പൊളി🙏🔥 ഇങ്ങനെ വേണം Seniors നെ വെച്ചൊക്കെ Film ചെയ്യാൻ കിടിലൻ പ്രൊമോഷൻ🙌🔥🔥
ഇവിടെ ഉണ്ട് കുറെ നിര്ഗുണന്മാർ🙏#Rajinikanth #KamalHaasan pic.twitter.com/HlEVDIBuw0
— Movie_Maniac (@Sara_Arjun_) February 21, 2026
ഇവിടെയാണ് രജിനി- കമല്‍ റീയൂണിയന്റെ പ്രൊമോഷന് വ്യത്യസ്തമാകുന്നത്. ഷൂട്ട് തുടങ്ങുന്നതിന് അഞ്ച് മാസം മുമ്പ് ഗംഭീര പ്രൊമോ വീഡിയോ ഷൂട്ട് ചെയ്യുകയും അത് വലിയ ഹൈപ്പില്‍ പുറത്തിറക്കുകയും ചെയ്ത് ചിത്രത്തെ ലൈവാക്കി നിര്‍ത്തുകയാണ്. ഉദയനാണ് താരത്തിന്റെ ക്ലൈമാക്സില്‍ ജഗതിയുടെ കഥാപാത്രം ശ്രീനിവാസനോട് ‘കണ്ട് പഠിക്ക് ഇങ്ങനെ വേണം സിനിമ ചെയ്യാന്‍’ എന്ന് പറയുന്ന മീമാണ് പലരും പേട്രിയറ്റിനെ വിമര്‍ശിക്കാന്‍ ഉപയോഗിക്കുന്നത്.

13 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ഡസ്ട്രിയിലെ രണ്ട് സൂപ്പര്‍താരങ്ങള്‍ ഒന്നിക്കുന്ന ചിത്രത്തിന് വേണ്ട രീതിയില്‍ പ്രൊമോഷന് നല്‍കാത്തതില്‍ ആരാധകരടക്കം അസ്വസ്ഥരാണ്. പാന്‍ ഇന്ത്യന്‍ റിലീസ് പ്ലാന്‍ ചെയ്യുന്ന പേട്രിയറ്റ് ബോക്സ് ഓഫീസില്‍ എത്രകണ്ട് മുന്നേറുമെന്നാണ് പലരും ഉറ്റുനോക്കുന്നത്. രജിനി- കമല്‍ റീയൂണിയന് നടത്തുന്ന പ്രൊമോഷന്റെ പകുതിയെങ്കിലും പേട്രിയറ്റിന്റെ അണിയറപ്രവര്‍ത്തകര്‍ നടത്തണമെന്നാണ് പലരുടെയും അഭിപ്രായം.
നമ്മുക്കും ഉണ്ട് വർഷങ്ങൾക്ക് ശേഷം രണ്ട് സൂപ്പർസ്റ്റാർസ് ഒന്നിക്കുന്ന പടം 🙃 pic.twitter.com/9G0m6Feaiy
— AJAY SANKAR V.S 🇮🇳 (@AJAYSANKARVS3) February 21, 2026
Content Highlight: Rajni Kamal Reunion movie promo discussing with Patriot movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ
