കൃഷന്ദ് ആറിന്റെ സംവിധാനത്തില്‍ (ഇന്ന്) ഫെബ്രുവരി27ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് മസ്തിഷ്‌ക മരണം. മലയാളത്തിലെ ആദ്യ സൈബര്‍പങ്ക് ചിത്രമായൊരുങ്ങിയ മസ്തിഷ്‌ക മരണം 2046ലെ കൊച്ചി നഗരത്തിന്റെ കഥയാണ് പറയുന്നത്. അനൗണ്‍സ്‌മെന്റ് മുതല്‍ ഏറെ പ്രതീക്ഷകളുണ്ടായിരുന്ന ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചക്ക് കാരണമായിരുന്നു.
രജിഷ വിജയന്‍, ജഗദീഷ്, സുരേഷ് കൃഷ്ണ, ദിവ്യ പ്രഭ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രത്തിന് പ്രേക്ഷകരുടെയിടയില്‍ നിന്ന് മികച്ച അഭിപ്രായമാണ് വരുന്നത്. മധുര മനോഹര മോഹം എന്ന ചിത്രത്തിന് ശേഷം രജിഷ വിജയന്‍ പ്രധാനവേഷത്തിലെത്തുന്ന മലയാള സിനിമ കൂടിയാണ് മസ്തിഷ്‌ക മരണം. ഇപ്പോള്‍ ചിത്രത്തിന്റെ പ്രസ് മീറ്റില്‍ രജിഷ വിജയന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.
‘കളങ്കാവലിന് മുമ്പ് എന്റെ അവസാനത്തെ റിലീസ് മധുര മനോഹര മോഹം ആയിരുന്നു. അത്രയും വലിയൊരു ഗ്യാപ്പ് വന്നിരുന്നു. നല്ല പ്രൊജക്ടുകള്‍ വന്നാല്‍ ചെയ്യാം എന്ന മൈന്‍ഡില്‍ ഇരിക്കുകയായിരുന്നു. പട്ടിണിയാണെങ്കില്‍ കാത്തിരിക്കാം എന്ന ചിന്തയില്‍ ഇരിക്കുകയായിരുന്നു.
ആ ഒരു സമയത്ത് കൃഷാന്ദിന്റെ കോള്‍ കറക്ട് വന്നു. കോള്‍ വന്ന്, കഥ എന്നോട് പറഞ്ഞ മൊമന്റില്‍ തന്നെ ഞാന്‍ വല്ലാതെ എക്‌സൈറ്റഡായി. ഇത് എങ്ങനെ എക്‌സിക്യൂട്ട് ചെയ്യാന്‍ കഴിയും എനിക്ക് ചെയ്യാന്‍ പറ്റുമോ എന്നുള്ളതൊക്കെ അപ്പോഴെനിക്ക് സെക്കന്‍ഡറിയായിരുന്നു.
കാരണം ഈ കഥയുടെ ഒരു ആശയം അത്രയും വ്യത്യസ്തമാണ്. കൃഷന്ദ് എന്നെ ഡയറക്ടേഴ്‌സിന്റെ ഡിപ്പാര്‍ട്ടമെന്റിലേക്ക് വിളിച്ചാലും ഞാന്‍ പോയേന. കാരണം ഇത്തരമൊരു സിനിമയുടെ ഭാഗമാകാന്‍ കഴിയണമെന്നാണ് ഞങ്ങള്‍ എല്ലാവരും ആഗ്രഹിച്ചത്,’ രജിഷ വിജയന്‍ പറയുന്നു.
മലയാളത്തിലെ ആദ്യത്തെ സൈബര്‍പങ്ക് സ്‌പേയ്‌സില്‍ വരുന്ന സിനിമയാണ് മസ്തിഷ്‌ക മരണമെന്നും ഇത്തരമൊരു ഴോണറിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ തനിക്ക് വലിയ സന്തോഷമുണ്ടെന്നും രജിഷ പറഞ്ഞു. പുതിയ വിഷയങ്ങളും ആശയങ്ങളും മലയാളം ഇന്‍ഡസ്ട്രിയില്‍ വീണ്ടും വരുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും രജിഷ കൂട്ടിച്ചേര്‍ത്തു.
പുരുഷ പ്രേതം എന്ന സിനിമയ്ക്ക് ശേഷം കൃഷന്ദ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് മസ്തിഷ്‌ക മരണം. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രത്തില്‍ നിരഞ്ച് മണിയന്‍പിള്ള രാജു, ആന്‍ ജമീല സലീം, ശാന്തി ബാലചന്ദ്രന്‍, വിഷ്ണു അഗസ്ത്യ എന്നിങ്ങനെ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. പ്രയാഗ മുകുന്ദന്‍ ഛായാഗ്രഹണ നിര്‍വഹിച്ച ചിത്രത്തിന്റെ സംഗീതം വര്‍ക്കിയാണ്. കൃഷന്ദ് തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത്.
Content Highlight: Rajisha Vijayan talks about the movie Masthishka maranam and how he got into cinema