ഇന്ത്യന്‍ സിനിമാ മേഖലയില്‍ മറ്റ് ഇന്‍ഡസ്ട്രികളെക്കാള്‍ എന്നും ഒരുപടി മുന്നില്‍ നില്‍ക്കുന്ന സിനിമാ മേഖലയാണ് മലയാളത്തിലേത്. മോളിവുഡില്‍ പുറത്തിറങ്ങുന്ന ചിത്രങ്ങളുടെ ആശയങ്ങളും ചിന്തകളും എന്നും മറ്റുള്ളവരെ ആശ്ചര്യപ്പെടുത്താറുണ്ട്. ഈ ലിസ്റ്റിലേക്കുള്ള പുതിയ എന്‍ട്രിയാണ് കൃഷന്ദ് സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ ചിത്രം മസ്തിഷ്‌ക മരണം. ഭാവിയില്‍ ലോകം എങ്ങനെയായിരിക്കുമെന്ന ഹോളിവുഡ് ചിത്രങ്ങളില്‍ മാത്രം കണ്ടുവരുന്ന പ്രമേയങ്ങളെ കേരളത്തിന്റെ പശ്ചാത്തലത്തിലും അവതരിപ്പിക്കുന്ന ചിത്രത്തിന് വലിയ കൈയടിയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.
രജിഷ വിജയന്‍, നിരഞ്ജ് മണിയന്‍പിള്ള രാജു, ശാന്തി ബാലചന്ദ്രന്‍, ദിവ്യ പ്രഭ, ജഗദീഷ് തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം 2046 ല്‍ കൊച്ചിയില്‍ നടക്കുന്ന കഥയെക്കുറിച്ചാണ് സംസാരിക്കുന്നത്. ആവാസവ്യൂഹം, പുരുഷ പ്രേതം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയനായ കൃഷാന്ദിന്റെ മസ്തിഷ്‌ക മരണത്തിലേക്ക് നിരഞ്ജ് എത്തിച്ചേര്‍ന്നതിനെക്കുറിച്ച് രജിഷ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
‘ഒരു സമയത്ത് വേറെന്തോ ഒരു കാര്യത്തിന് വേണ്ടി ഞാന്‍ നിരഞ്ജിനെ വിളിച്ചപ്പോള്‍ അദ്ദേഹം ഐ.എഫ്.എഫ്.കെയില്‍ ആയിരുന്നു. അപ്പോള്‍ എന്നോട് നിരഞ്ജ് പറഞ്ഞത് ഒരാളെ കിട്ടിയിട്ടുണ്ട് ഞാന്‍ ചാക്കിലിട്ട് പിടിക്കാന്‍ പോവുകയാണ് എന്നാണ്. ഞാന്‍ ചോദിച്ചു അതാരാണെന്ന്. ഇവിടെ ആവാസവ്യൂഹം എന്നൊക്കെ പറഞ്ഞ സിനിമ ചെയ്ത കൃഷന്ദ് എന്ന ഒരു ഭയങ്കര കിടിലന്‍ ഡയറക്ടര്‍ ആണെന്ന് നിരഞ്ജ് പറഞ്ഞു.
പുള്ളി ഭയങ്കര ഇന്റലക്ച്ച്വലാണ്, പറയുന്നതില്‍ പകുതി ഒന്നും നമുക്ക് മനസിലാവില്ല, പക്ഷെ ഞാന്‍ എങ്ങനെയെങ്കിലും ചാക്കിട്ട് പിടിക്കും എന്ന് പറഞ്ഞിട്ട് കൃഷന്ദിന്റെ കൂടെ നാലര സംഘം ചെയ്യാന്‍ പോയി, പക്ഷെ നിരഞ്ജിന് ഭയങ്കര സെന്‍സ് ഓഫ് ഹ്യൂമര്‍ ആണ്. ഒരു പത്ത് തമാശ പറഞ്ഞാല്‍ അതിലൊരു ഏഴെണ്ണം എങ്കിലും ഫലിക്കും. ഈ ചാക്കിലിട്ട് പിടിക്കുന്നതിന്റെ ഭാഗമായിട്ട് നാലര സംഘത്തിന്റെ ഷൂട്ടിങ്ങിന്റെ സമയത്ത് ഒരുപാട് തമാശകള്‍ കൃഷന്ദിനോട് ഇരുന്ന് പറയാന്‍ തുടങ്ങി.
അങ്ങനെയാണ് കൃഷന്ദിന് മനസിലാകുന്നത് നിരഞ്ജിന് ഇത്രയും നന്നായിട്ട് കോമഡി ചെയ്യാന്‍ പറ്റും എന്നുള്ളത്. അങ്ങനെ വേറെ രണ്ട് മൂന്ന് സിനിമകള്‍ ചെയ്യാനിരുന്ന കൃഷന്ദിനെ നൈസ് ആയിട്ട് പറഞ്ഞ് ഇങ്ങോട്ട് കൊണ്ട് വന്നിട്ടാണ് മസ്തിഷ്‌ക മരണം ചെയ്യുന്നത്. എന്നിട്ട് നിരഞ്ജ് തന്നെയാണ് എന്നിലേക്കും കൃഷന്ദിനെയും ഈ സിനിമയെയും കൊണ്ട് വരുന്നത്,’ രജിഷ പറഞ്ഞു.
നിരഞ്ജ്, രജിഷ. Photo: The Hindu
അവിടെ വെച്ച് അടുത്ത സിനിമയുടെ പ്രൊഡ്യൂസര്‍ താനാവാം എന്നൊക്കെ നിരഞ്ജ് പറഞ്ഞെങ്കിലും കൃഷന്ദ് പറഞ്ഞുകൊണ്ടിരുന്നത് പ്രൊഡ്യൂസര്‍ ആയിട്ടൊന്നും കാര്യമില്ല ടാലന്റ് ഉണ്ടായിട്ടേ കാര്യമുള്ളൂ എന്നാണെന്നും രജിഷ പറയുന്നു. അതേ നിരഞ്ജാണ് അദ്ദേഹത്തിന്റെ മസ്തിഷ്‌ക മരണത്തില്‍ നായികയായെത്തിയതെന്നും രജിഷ കൂട്ടിച്ചേര്‍ത്തു.
മലയാളത്തിലെ സീനിയര്‍ അഭിനേതാവും നിര്‍മാതാവുമായ മണിയന്‍പിള്ള രാജുവിന്റെ മകനായ നിരഞ്ജ് ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ എന്ന ചിത്രത്തിലൂടെയാണ് അഭിനയജീവിതത്തിന് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ബോബി, സകലകലാശാല, അച്ഛന്‍ ഒരു വാഴ വെച്ചു തുടങ്ങിയ ചിത്രങ്ങളിലൂടെ തിളങ്ങിയ നിരഞ്ജിന്റെ മസ്തിഷ്‌ക മരണത്തിലെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.
Content Highlight: Rajisha Vijayan talks about how niranj convinced Krishand for casting them in Masthishka maranam movie
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.