കൃഷന്ദ് അണിയിച്ചൊരിക്കിയ മസ്തിഷ്‌ക മരണം തിയേറ്ററില്‍ മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. മലയാളത്തിലെ ആദ്യ സയന്‍സ്ഫിക്ഷന്‍ സൈബര്‍ പങ്ക് ഴോണറിലൊരുങ്ങിയ മസ്തിഷ്‌ക മരണത്തിന് അനൗണ്‍സ്‌മെന്റ് മുതലേ വലിയ പ്രതീക്ഷകളുണ്ടായിരുന്നു. ചിത്രത്തില്‍ രജിഷ അവതരിപ്പിച്ച ഫ്രീഡ സോമനെന്ന കഥാപാത്രത്തിന് വലിയ കയ്യടിയാണ് പ്രേക്ഷകരുടെയിടയില്‍ നിന്ന് വരുന്നത്.
Photo: രജിഷ വിജയന്, മസ്തിഷ്‌ക മരണം സിനിമയിലെ രംഗത്തില്‍ നിന്ന്/Youtube.com
രജിഷയുടെ കരിയറിലെ മികച്ച പെര്‍ഫോമന്‍സ് എന്നാണ് മസ്തിഷ്‌ക മരണത്തെ കുറിച്ച് പലരും അഭിപ്രായപ്പെട്ടത്. ഇപ്പോള്‍ മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ പത്തുവര്‍ഷം മുമ്പ് അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമയിലൂടെ അഭിനയരംഗത്ത് എത്തിയതു മുതല്‍ ഓരോ സിനിമയും കഥാപാത്രവും തനിക്ക് സമ്മാനിച്ചത് ഹാപ്പിനെസാണെന്ന് താരം പറയുന്നു.
‘അനുരാഗ കരിക്കിന്‍വെള്ളത്തിലെ എലി എന്ന എലിസബത്തിനെയും ജൂണ്‍ സിനിമയിലെ ജൂണ്‍ സാറ ജോയിയെയും ഫൈനല്‍സ് എന്ന സിനിമയിലെ ആലീസ് വര്‍ഗീസിനെയുമൊക്കെ അതേ രീതിയില്‍ തന്നെയാണ് ഞാന്‍ സമീപിച്ചത്. കഥാപാത്രങ്ങള്‍ നമ്മളെ തേടിവരുന്നു എന്നതാണ് പ്രധാനം.
അങ്ങനെ തേടി വന്നാലല്ലേ നമുക്ക് അതില്‍നിന്ന് സെലക്ട് ചെയ്യാന്‍ പറ്റുകയുള്ളൂ. കഴിഞ്ഞ പത്തുവര്‍ഷത്തെ സിനിമാ ജീവിത യാത്രയില്‍ ഞാന്‍ അങ്ങേയറ്റം ഹാപ്പിയാണ്. ഈ പത്തുവര്‍ഷത്തിന്റെ പൂര്‍ത്തീകരണത്തിന് പറ്റിയ സിനിമ തന്നെയാണ് മസ്തിഷ്‌ക മരണവും അതിലെ ഫ്രീഡാ സോമന്‍ എന്ന കഥാപാത്രവും,’ രജിഷ പറയുന്നു.
മസ്തിഷമരണം എന്ന സിനിമ തന്റെ കരിയറിലെത്തന്നെ വ്യത്യസ്തവും ത്രില്ലിങ്ങുമായ ഒരനുഭവമാണെന്നും 2046-ല്‍ നടക്കുന്ന കുറെ സംഭവങ്ങളാണ് ഈ സിനിമ പറയുന്നതെന്നും രജിഷ പറഞ്ഞു. കൃഷന്ദ് തന്നോട് ഇതിന്റെ കഥ പറഞ്ഞപ്പോള്‍ തന്നെ താന്‍ വളരെ ത്രില്ലിലായിരുന്നുവെന്നും ഈ അടുത്തകാലത്തൊന്നും ഇങ്ങനെ തന്നെ അതിശയപ്പെടുത്തിയ ഒരു ആശയം കേട്ടിട്ടില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.
മധുരമ മനോഹര മോഹം എന്ന സിനിമയ്ക്ക് ശേഷം രജിഷ പ്രധാനവേഷത്തിലെത്തിയ ചിത്രത്തില്‍ നിരഞ്ജ് മണിയന്‍പിള്ളി രാജു, ദിവ്യ പ്രഭ, ജഗദീഷ്, സുരേഷ് കൃഷ്ണ എന്നീ താരങ്ങളും അണിനിരക്കുന്നുണ്ട്,’ രജിഷ വിജയന്
Content Highlight: Rajisha Vijayan talks about her ten-year career and the movie masthishka maranam