മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് രജിഷ വിജയന്‍.
ഖാലിദ് റഹ്‌മാന്റെ സംവിധാത്തില്‍ പുറത്തിറങ്ങിയ അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെ കരിയര്‍ ആരംഭിച്ച രജിഷ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തിലും തമിഴിലുമായി മികച്ച സിനിമകളുടെ ഭാഗമായിരുന്നു.
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് രജിഷ വിജയന്‍.
ഖാലിദ് റഹ്‌മാന്റെ സംവിധാത്തില്‍ പുറത്തിറങ്ങിയ അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെ കരിയര്‍ ആരംഭിച്ച രജിഷ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തിലും തമിഴിലുമായി മികച്ച സിനിമകളുടെ ഭാഗമായിരുന്നു.
ജൂണ്‍, ഫൈനല്‍സ്, ജയ് ഭീം, മസ്തിഷ്‌ക മരണം തുടങ്ങി അഭിനയിച്ച സിനിമകളില്ലാം വ്യത്യസ്തമായ റോളുകളിലൂടെ തിളങ്ങാന്‍ രജിഷക്ക് സാധിച്ചിരുന്നു. ചെറുപ്പം മുതല്‍ അഭിനയത്തോട് തനിക്ക് അതിയായ താത്പര്യമുണ്ടായിരുന്നുവെന്ന് നടി പല അഭിമുഖങ്ങളിലായും പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ കുടുംബത്തെ കുറിച്ച് രജിഷ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. ആര്‍മി ബാക്ക്ഗ്രൗണ്ടില്‍ വളര്‍ന്നതുകൊണ്ട് തന്നെ അതിന്റേതായ അച്ചടക്കം തനിക്ക് ആദ്യം മുതല്‍ക്കേ ഉണ്ടായിരുന്നുവെന്ന് താരം പറയുന്നു.
‘അച്ഛന്‍ ആര്‍മിയില്‍ ആയതുകൊണ്ടും ഞാന്‍ വളര്‍ന്നത് ആര്‍മി ക്വാര്‍ട്ടേഴ്‌സില്‍ ആയതുകൊണ്ടും സ്വാഭാവികമായി കിട്ടുന്ന ഒരു ഡി സിപ്ലിന്‍ ഉണ്ട്. പക്ഷേ, അച്ഛന്‍ കുട്ടികളുടെ കാര്യത്തില്‍ അമിതമായ സ്ട്രിക്ട് ഒന്നുമല്ല. ഞാന്‍ ഡാഡീസ് പ്രിന്‍സസാണ്.
കൃത്യനിഷ്ഠ പാലിക്കണം, വാക്കു പറഞ്ഞാല്‍ അതു പാലിക്കണം എന്നെക്കാക്കെയുള്ള കാര്യങ്ങള്‍ക്ക് വലിയ പ്രാധാന്യം ഉണ്ടായിരുന്നു. ആ ഡിസിപ്ലിന്‍ പ്രൊഫഷണല്‍ ലൈഫില്‍ ഒരുപാട് പ്രയോജനപ്പെട്ടിട്ടുണ്ട്. കന്റോണ്‍മെന്റ് ലൈഫ് വളരെ രസമുള്ള ഒന്നാണ്. പലസ്ഥലങ്ങളില്‍ നിന്നുമുള്ള ആളുകള്‍ ഒരു കുടുംബം പോലെയാണ് ജീവിക്കുന്നത്,’ രജിഷ വിജയന്‍ പറയുന്നു.

പല ആളുകള്‍, ഭാഷ, സംസ്‌കാരം, പലതരം ഭക്ഷണങ്ങള്‍ ഒക്കെ കണ്ടു വളര്‍ന്നതിനാല്‍ അഡ്ജസ്റ്റ് ചെയ്യാന്‍ എളുപ്പമാണെന്നും
ഷൂട്ടിങ്ങിന് പോകുന്നത് ഏതു ലൊക്കേഷനില്‍ ആണെങ്കിലും താന്‍ വേഗം അഡ്ജസ്റ്റ് ചെയ്യുമെന്നും രജിഷ പറഞ്ഞു. ജാതിമതഭേദമന്യേ മനുഷ്യരെ കാണാന്‍ പഠിപ്പിച്ചത് ആ ജീവിതമാണെന്നും നടി കൂട്ടിച്ചേര്‍ത്തു.
മസ്തിഷ്‌ക മരണമാണ് രജിഷയുടേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. പുരുഷ പ്രേതം, ആവാസവ്യൂഹം എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ കൃഷന്ദ് അണിയിച്ചൊരുക്കിയ ചിത്രം സൈബര്‍ പങ്ക് ഴോണറിലാണ് ഒരുങ്ങിയത്.
2046 കാലത്തിലെ കൊച്ചി നഗരത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ ഫ്രിഡ സോമനെന്ന കഥാപാത്രമായാണ് രജിഷ എത്തിയത്. ഇതുവരെ ചെയ്യാത്ത വളരെ വ്യത്യസ്തമായ ലുക്കിലായിരുന്നു മസ്തിഷ്‌ക മരണത്തില്‍ രജിഷ പ്രത്യക്ഷപ്പെട്ടത്.
Content Highlight: Rajisha says she grew up in an army background, so she had her own discipline from the beginning