ജയ്പ്പൂര്‍: ലവ്ജിഹാദ്, മതപരിവര്‍ത്തനം എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി 24 മണിക്കൂര്‍ ഹെല്‍പ്‌ലൈന്‍ ആരംഭിച്ച് രാജസ്ഥാന്‍ വി.എച്ച്.പി
പ്രണയം നടിച്ചുളള ചതിക്കുഴികളില്‍ നിന്നും നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ നിന്നും ഹിന്ദു പെണ്‍കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും സംരക്ഷണം നല്‍കുന്നതിനാണ് ഹെല്‍പ് ലൈന്‍ എന്നാണ് സംഘടനയുടെ വാദം.
സമീപകാല സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ സമൂഹം ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് സംഘടനയുടെ കേന്ദ്ര വക്താവ് അമിതോഷ് പരീക്, സംസ്ഥാന സഹമന്ത്രി വിവേക് ദിവാകര്‍, ഹെല്‍പ് ലൈന്‍ കോര്‍ഡിനേറ്റര്‍ നരേന്ദ്ര ഗൗര്‍ എന്നിവര്‍ പറഞ്ഞു.
സഹകരണത്തിലൂടെയും ഐക്യദാര്‍ഢ്യത്തിലൂടെയും മാത്രമേ ഇത്തരം സംഭവങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയൂ എന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
ലവ് ജിഹാദ്, അനധികൃത ഭൂമി കൈയ്യേറ്റം എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ ഉയര്‍ന്ന് വന്നിട്ടുണ്ടെന്ന് വി.എച്ച്.പി ദേശീയ വക്താവ് അമിതോഷ് പരീക് ആരോപിച്ചു.
രാജസ്ഥാനില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ കര്‍ശനമാക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ഇത്തരമൊരു നീക്കം.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.