| Wednesday, 13th August 2025, 8:33 am

രാജസ്ഥാനില്‍ വാഹനാപകടം; പത്ത് മരണം, മരിച്ചവരില്‍ ഏഴും കുട്ടികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനിലെ ബാപ്പിയില്‍ പാസഞ്ചര്‍ പിക്ക് അപ്പ് വാനും കണ്ടെയ്‌നര്‍ ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്ത് മരണം. മരണപ്പെട്ടവരില്‍ ഏഴും കുട്ടികളാണെന്നാണ് റിപ്പോര്‍ട്ട്.

ദൗസ-മോഹന്‍പൂര്‍ ഹൈവേയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഖാതു ശ്യാം ക്ഷേത്രത്തിലെ പ്രാര്‍ത്ഥനകള്‍ കഴിഞ്ഞ് മടങ്ങവെ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കണ്ടെയ്‌നര്‍ ട്രക്കില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൗസ എസ്.പി സാഗര്‍ റാണ പറഞ്ഞു. പരിക്കേറ്റവരെ ജയ്പൂരിലെ എസ്.എം.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

‘മനോഹര്‍പൂര്‍ ഹൈവേയിലുണ്ടായ അപകടത്തില്‍ പത്ത് പേരെങ്കിലും മരിച്ചതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചു. ഖാതു ശ്യാമിലെ പ്രാര്‍ത്ഥനകള്‍ കഴിഞ്ഞ മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് വിവരം. പരിക്കേറ്റവരെ എസ്.എം.എസ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്,’ സാഗര്‍ റാണ പറഞ്ഞു.

Content Highlight: Rajasthan Road accident, at least 10 people died

We use cookies to give you the best possible experience. Learn more