| Thursday, 15th May 2025, 10:30 pm

വിരല്‍ത്തുമ്പില്‍ പോലും അയാളെ നിങ്ങള്‍ ആവാഹിച്ചെന്ന് എന്റെ മിമിക്രി കണ്ട് കമല്‍ ഹാസന്‍ അഭിനന്ദിച്ചു: രാജാ സാഹിബ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിമിക്രിയിലൂടെ സിനിമയിലേക്കെത്തിയ നടനാണ് രാജാ സാഹിബ്. അപരന്മാര്‍ നഗരത്തില്‍ എന്ന ചിത്രത്തില്‍ ജയനെ അനുകരിച്ച് കൊണ്ടാണ് രാജാ സാഹിബ് സിനിമാലോകത്തേക്ക് കടന്നുവന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ രാജാ സാഹിബിനെ തേടിയെത്തി. സ്റ്റേജ് ഷോകളിലും രാജാ സാഹിബ് നിറസാന്നിധ്യമായി നിലനിന്നു.

സ്‌റ്റേജ് ഷോകളിലെ മറക്കാനാകാത്ത അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് രാജാ സാഹിബ്. സിനിമയില്‍ മികച്ച വേഷങ്ങള്‍ തേടിയെത്തുമെന്ന പ്രതീക്ഷ ഇപ്പോഴും തനിക്കുണ്ടെന്ന് രാജാ സാഹിബ് പറഞ്ഞു. എന്നാലും മിമിക്രി കൈവിടാതെ കൊണ്ടുനടക്കുന്നുണ്ടെന്നും അതിലൂടെ ഒരുപാട് പ്രശംസ തനിക്ക് ഇപ്പോഴും ലഭിക്കുന്നുണ്ടെന്നും രാജാ സാഹിബ് കൂട്ടിച്ചേര്‍ത്തു.

ദുബായില്‍ അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ നരേന്ദ്ര മോദിയെ അനുകരിച്ചത് അത്തരത്തിലൊരു സംഭവമാണെന്നും രാജാ സാഹിബ് പറയുന്നു. തന്റെ മിമിക്രി കണ്ട് കമല്‍ ഹാസന്‍ ജയറാം വഴി തന്നെ അഭിനന്ദിച്ചെന്നും മോദിയുടെ മാനറിസം വിരല്‍ത്തുമ്പില്‍ പോലും കൊണ്ടുവന്നിട്ടുണ്ടെന്ന് കമല്‍ ഹാസന്‍ പറഞ്ഞെന്നും രാജാ സാഹിബ് കൂട്ടിച്ചേര്‍ത്തു. തനിക്ക് മറക്കാനാകാത്ത അനുഭവമാണ് അതെന്നും രാജാ സാഹിബ് പറഞ്ഞു.

മമ്മൂട്ടിയെക്കുറിച്ചും മോഹന്‍ലാലിനെക്കുറിച്ചും രാജാ സാഹിബ് സംസാരിച്ചു. മമ്മൂട്ടി എപ്പോഴും തന്നെ ശ്രദ്ധിക്കുമെന്നും കാണുമ്പോഴെല്ലാം ആരോഗ്യത്തെക്കുറിച്ച് ചോദിക്കുമെന്നും രാജാ സാഹിബ് കൂട്ടിച്ചേര്‍ത്തു. അദ്ദേഹം പരിഗണിച്ചാല്‍ ഇനിയും അവസരങ്ങള്‍ ലഭിക്കുമെന്നും അതിനായി കാത്തിരിക്കുകയാണെന്നും രാജാ സാഹിബ് പറഞ്ഞു. മാസ്റ്റര്‍ ബിന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു രാജാ സാഹിബ്.

‘സിനിമയില്‍ മികച്ച വേഷങ്ങള്‍ ഇനി കിട്ടുമെന്നാണ് പ്രതീക്ഷ. അത് എപ്പോഴും കൈവിടാതെ കൊണ്ടുനടക്കുന്നുണ്ട്. അപ്പോഴും മിമിക്രിയും കൂടെത്തന്നെയുണ്ട്. ഒരുപാട് പ്രശംസ മിമിക്രി വഴി കിട്ടിയിട്ടുണ്ട്. ഈയടുത്ത് അങ്ങനെയൊരു സംഭവമുണ്ടായി. ദുബായില്‍ ഒരു പ്രോഗ്രാം ചെയ്തിരുന്നു. അതില്‍ നരേന്ദ്ര മോദിയെ അനുകരിച്ചു. അത് കണ്ട് കമല്‍ സാര്‍ ജയറാമിനോട് എന്നെപ്പറ്റി പറഞ്ഞു.

‘വിരല്‍ത്തുമ്പില്‍ പോലും നിങ്ങള്‍ മോദിയെ ആവാഹിച്ചു’ എന്നാണ് കമല്‍ ഹാസന്‍ സാര്‍ പറഞ്ഞത്. അത് എനിക്ക് കിട്ടിയ വലിയൊരു കോംപ്ലിമെന്റാണ്. മമ്മൂക്കയും ലാലേട്ടനുമൊക്കെ നമ്മളെ കാണുമ്പോള്‍ സംസാരിക്കാറുണ്ട്. മമ്മൂക്ക എന്നെ എപ്പോള്‍ കണ്ടാലും ആരോഗ്യത്തെക്കുറിച്ചാണ് സംസാരിക്കാറുള്ളത്. അദ്ദേഹം പരിഗണിച്ചാല്‍ അവസരം കിട്ടും. അതിന് വേണ്ടി കാത്തിരിക്കുകയാണ്,’ രാജാ സാഹിബ് പറയുന്നു.

Content Highlight: Raja Sahib about the compliment he got form Kamal Haasan

We use cookies to give you the best possible experience. Learn more