പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി പോണ്‍ ചിത്രങ്ങളെടുത്ത രാജ് കുന്ദ്ര; കോടികളുണ്ടാക്കിയതിന്റെ പിന്നാമ്പുറങ്ങള്‍
അന്ന കീർത്തി ജോർജ്

വ്യവസായിയും നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര പോണ്‍ ചിത്ര നിര്‍മ്മാണത്തിലൂടെ ചുരുങ്ങിയ കാലം കൊണ്ട് കോടികളാണ് ഉണ്ടാക്കിയതെന്നാണ് മുംബൈ പൊലീസ് അറിയിച്ചിരിക്കുന്നത്. മുംബൈയിലേക്ക് അഭിനയമോഹവുമായെത്തുന്ന നിരവധി പെണ്‍കുട്ടികളെ കബളിപ്പിച്ചും പിന്നീട് ഭീഷണിപ്പെടുത്തിയുമായിരുന്നു പോണ്‍ ചിത്രങ്ങളില്‍ അഭിനയിപ്പിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇപ്പോള്‍ രാജ് കുന്ദ്രയും കൂട്ടാളികളും അറസ്റ്റിലായതിന് പിന്നാലെ ഈ അഡള്‍ട്ട് ഫിലിം മാര്‍ക്കറ്റില്‍ നടക്കുന്ന ഗുരുതര നിയമലംഘനങ്ങളും മനുഷ്യാവകാശലംഘനങ്ങളും പുറത്തുവന്നിരിക്കുകയാണ്.

എന്താണ് ഇപ്പോള്‍ രാജ് കുന്ദ്രക്കെതിരെ വന്നിരിക്കുന്ന കേസ്? പോണ്‍ സൈറ്റുകള്‍ നിരോധിച്ച ഇന്ത്യയില്‍ പോണ്‍ ചിത്ര നിര്‍മ്മാണവും ആപ്പുകള്‍ വഴിയുള്ള പ്രചരണവും വരിസംഖ്യ വെച്ച് കോടികള്‍ സമ്പാദിക്കലും നടന്നതെങ്ങനെ? ഡൂള്‍ എക്‌സ്‌പ്ലെയ്‌നര്‍ പരിശോധിക്കുന്നു.

പോണോഗ്രഫി നിരോധിച്ച ഇന്ത്യയില്‍ ലോക്ഡൗണ്‍ ആരംഭിച്ച ആദ്യ ആഴ്ചകളില്‍ തന്നെ പോണ്‍ കാണുന്നവരുടെ എണ്ണത്തില്‍ 20 ശതമാനത്തിന്റെ വര്‍ധനവുണ്ടായിരുന്നു. ഇങ്ങനെ പോണ്‍ ചിത്രങ്ങള്‍ക്ക് വെച്ചടി വെച്ചടി കയറ്റുമുണ്ടായത് കണ്ടായിരുന്നു ബിസിനസുകാരനായ രാജ് കുന്ദ്ര ഈ വഴിയിലേക്കെത്തുന്നത്.

ഹോട്‌ഷോട്‌സ് എന്നൊരു ആപ്പുമായിട്ടാണ് രാജ് കുന്ദ്ര പോണ്‍ നിര്‍മ്മാണത്തിലേക്ക് എത്തുന്നത്. വീഡിയോകള്‍, ഫോട്ടോകള്‍, ഹോട്ട് ഫോട്ടോ ഷൂട്ട്‌സ് എന്നിവയായിരുന്നു ഹോട്‌ഷോട്‌സിലെ കണ്ടന്റ്.

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.