| Thursday, 3rd August 2017, 10:24 pm

രാഹുലിന്റെ റണ്ണൗട്ടില്‍ ദേഷ്യം കടിച്ചമര്‍ത്തി ശാസ്ത്രി; വീഡിയോ കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊളംബൊ: ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ ലോകഷേ് രാഹുല്‍ റണ്ണൗട്ടായപ്പോള്‍ താരത്തിന്റെയും പരിശീലകന്‍ രവി ശാസ്ത്രിയുടെയും പ്രതികരണമാണ് ക്രിക്കറ്റ് ലോകത്തെ ഇന്നത്തെ ചര്‍ച്ചവിഷയം. ചേതേശ്വര്‍ പൂജാരയുമായുള്ള പിച്ചിലെ ആശയക്കുഴപ്പമാണ് രാഹുലിന്റെ റണ്ണൗട്ടില്‍ കലാശിച്ചത്.

ഇതോടെ ഇത്തവണയും രാഹുലിന് മികച്ച തുടക്കം കിട്ടിയിട്ട് സെഞ്ച്വറിയിലെത്തിക്കാനായില്ല. അതിന്റെ അരിശം രാഹുല്‍ ഔട്ടായപ്പോള്‍ പ്രകടിപ്പിക്കുകയും ചെയ്തു.


Also Read:‘നിങ്ങള്‍ യാത്ര മുടക്കാനാണോ ശ്രമിക്കുന്നത്’? ; കര്‍ണാടക സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി


പൂജാരയ്ക്കുനേരെ കൈകൊണ്ട് എന്തോ ആംഗ്യം കാണിച്ചുകൊണ്ടാണ് താരം ക്രീസ് വിട്ടത്. ഇതെല്ലാം കണ്ടുകൊണ്ട് നിന്ന രവി ശാസ്ത്രിയുടെ മുഖവും സ്‌ക്രീനില്‍ കാണാമായിരുന്നു.

ഔട്ടാകുമ്പോള്‍ രാഹുല്‍ 57 റണ്ണെടുത്തിരുന്നു. തുടര്‍ച്ചയായ ആറാം അര്‍ധ സെഞ്ച്വറിയാണ് രാഹുല്‍ ഇന്ന് കൊളംബോയില്‍ നേടിയത്. അടുത്ത മത്സരത്തില്‍ കൂടി അര്‍ധ സെഞ്ച്വറി നേടിയാല്‍ രാഹുലിനെ കാത്തിരിക്കുന്നത് ലോകറെക്കോഡാണ്.

രാഹുല്‍ പുറത്തായ വീഡിയോ കാണാം:

Latest Stories

We use cookies to give you the best possible experience. Learn more